തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പോണ്ടിച്ചേരിയില്‍ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായ ഉള്ളൂര്‍ നീരാഴി ലൈന്‍ ഭാഗ്യശ്രീയില്‍ രജിത രാജീവ് (18) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് മരിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതായി പോലിസ് പറയുന്നു.
എന്നാല്‍, ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ചതിനെ തുടര്‍ന്നുള്ള ഭക്ഷ്യവിഷബാധയേറ്റാണു പെണ്‍കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഹോട്ടലിലെത്തി ആരോഗ്യവിഭാഗം പരിശോധന നടത്തിയെങ്കിലും ഇതിന് തെളിവു ലഭിച്ചില്ല.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാവൂവെന്ന് മെഡിക്കല്‍ കോളജ് പോലിസ് അറിയിച്ചു.
കൊല്ലത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുന്ന വഴിയില്‍ വെള്ളിയാഴ്ച രാത്രി പത്തോടെ കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പം രജിത ബിരിയാണി കഴിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
തിരുവനന്തപുരം കണ്ണാശുപത്രിയിലെ നേത്രരോഗവിദഗ്ധനായ ഡോ. രാജീവിന്റെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. സോജയുടെയും മകളാണു രജിത. സഹോദരന്‍ രജു അമേരിക്കയില്‍ എം.ബി.ബി.എസിന് പഠിക്കുന്നു.
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവികമരണത്തിനാണു കേസെടുത്തിട്ടുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment