തിരുവനന്തപുരം: ഋഷിരാജ് സിംഗിന് എതിരെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഐ.ജിയായിരിക്കെ ഋഷിരാജ് സിംഗ് 2006ല്‍ തിരുവനന്തപുരത്ത് റെയ്ഡ് നടത്തി പിടികൂടിയത് വ്യാജ സി.ഡികളായിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമകള്‍ വ്യാജമായി പകര്‍ത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഋഷിരാജ് സിംഗിനെ വിളിപ്പിച്ചു. പലകേസിലും തെളിവില്ലെന്ന് കണ്ട് പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു.
സിനിമാ സി.ഡി രംഗത്തെ പ്രമുഖ കമ്പനിയായിരുന്ന വെല്‍ഗേറ്റില്‍ നിന്ന് പതിനായിരത്തോളം സി.ഡികള്‍ ഒറ്റയടിക്ക് പിടിച്ചെടുത്താണ് ഋഷിരാജ് സിംഗും സംഘവും റെയ്ഡുകള്‍ക്ക് തുടക്കമിട്ടത്. ഇവയെല്ലാം വ്യാജമാണെന്ന് കാണിച്ച് 2007ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വെല്‍ഗേറ്റിന്റെ അപേക്ഷയില്‍ പുനരന്വേഷണം നടത്തി. സിനിമ പകര്‍ത്താന്‍ ഉപയോഗിച്ചതെന്ന് ആരോപിച്ച് ഋഷിരാജ് സിംഗ് പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ തിരുവനന്തപുരം സിഡാക്കില്‍ പരിശോധിച്ചതിന് ശേഷമാണ് ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്.

കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ അതില്‍നിന്ന് സിനിമകള്‍ കോപ്പി ചെയ്തിട്ടില്ലെന്നും ഹാര്‍ഡ് ഡിസ്‌കില്‍ സിനിമകളുടെ ക്ലിപ്പിംഗുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് തന്നതിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ചേര്‍ത്തിട്ടുള്ള കോപ്പിറൈറ്റ് ആക്ടിന്റെ 52എ, 68എ, 65 എന്നീ വകുപ്പുകള്‍ കുറവ് ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ സുപ്രധാനമായ സിനിമ വ്യാജമായി പകര്‍ത്തിയെന്ന കുറ്റം ഒഴിവാക്കേണ്ടിവന്നു. പകരം സി.ഡി വാടകക്ക് നല്‍കിയത് മാത്രമാണ് കുറ്റമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടാണിപ്പോള്‍ കോടതിക്ക് മുന്നിലുള്ളത്.

തലസ്ഥാനത്ത് സിനിമാ സി.ഡികളുടെ മറ്റൊരു പ്രധാന കേന്ദ്രമായിരുന്ന സീസണ്‍സ് വീഡിയോസില്‍ ഋഷിരാജ് സിംഗും സംഘവും റെയ്ഡ് നടത്തി പിടിച്ചത് 3000ലേറെ സിഡികളായിരുന്നു. ഒരെണ്ണവും വ്യാജമാണെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
സത്താറിനെപ്പോലെ വ്യാജ സി.ഡിയുടെ പേരില്‍ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്യപ്പെട്ട പത്തിലേറെ പേരെ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതികള്‍ നിരുപാധികം വിട്ടയച്ചു. ഈ റെയ്ഡുകള്‍ക്ക് തൊട്ടുപിന്നാലെയാണ് സി.ഡി വ്യവസായത്തിലെ വന്‍കിടക്കാരായ മോസര്‍ബെയര്‍ സിനിമാ സി.ഡികളുമായി കേരളത്തില്‍ അവതരിച്ചത്. അതുവരെ മലയാളത്തില്‍ കുത്തകയായിരുന്നവരെല്ലാം ഇങ്ങനെ തകര്‍ന്നടിഞ്ഞതോടെ വിപണി അപ്പാടെ പുതിയ കമ്പനിക്ക് അനുകൂലമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment