"തോർത്ത്' ഒരു ഹ്രസ്വസിനിമയാണ്. എട്ടു മിനിട്ട് ദൈർഘ്യം. സംഭാഷണമില്ല, അതിന്റെ ആവശ്യവുമില്ല. സംവിധായകനായ അൽത്താഫ് റഹ്‌മാൻ കൂട്ടുകാരുമായി ചേർന്ന് സൃഷ്ടിച്ച തോർത്തിന്റെ കഥ കണ്ടാൽ ഒരു സംശയം തോന്നും- ഇനി പൊറോട്ട കഴിക്കണോ?
സംവിധായകൻ മധുപാലിന്റെ അസോസിയേറ്റാണ് അൽത്താഫ്. "ബണ്ടിച്ചോർ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ തിരക്കഥാകൃത്ത് വി.ആർ. ബാലഗോപാൽ ഒരു സംഭവം പറഞ്ഞു. ഒരിക്കൽ ഹോട്ടലിൽ കയറിയപ്പോൾ പൊറോട്ടയെ മൂടിക്കിടക്കുന്ന മുഷിഞ്ഞ തോർത്തിനെ കുറിച്ച്. അപ്പോൾ തന്നെ അൽത്താഫിന്റെ മനസിൽ ഒരു കുഞ്ഞു സിനിമയുടെ ലഡു പൊട്ടി. കഥയുടെ വൺലൈൻ ബാലഗോപാൽ തന്നെ നൽകി.
തോർത്ത് പൊറോട്ടയ്ക്കായി കുഴച്ച മൈദ മാവിന്റെ പുറത്തങ്ങനെ കിടക്കുകയാണ്.
അവിടെ നിന്ന് ഫ്ളാഷ് ബാക്ക്. മുടിയും താടിയുമൊക്കെ സമൃദ്ധമായി വളർത്തിയ ഒരു യുവാവ്
ഉറക്കമെണീക്കുന്നു. അയാളുടെ തോളിലും തോർത്ത്. സൈക്കിളിൽ അയാൾ കുറ്റിക്കാട്ടിലേക്ക്. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് കുളി. അപ്പോൾ തോർത്ത് അരയിൽ. പിന്നെ, ദേഹം തുടച്ച് വൃത്തിയാക്കാൻ ഉപയോഗിച്ചതും അതേ തോർത്ത്... അയാൾ രാവിലെ ഹോട്ടലിലെത്തുന്നു, മാവു കുഴയ്ക്കുന്നു. അതേ തോർത്തിട്ടു മാവ് മൂടുന്നു. പിന്നെ അങ്ങോട്ടു പൊറോട്ട മേക്കിംഗാണ് നല്ല സ്റ്റൈലായി. ഇടയ്‌ക്കിടയ്‌ക്ക് തോർത്തെടുത്ത് വിയർപ്പ് തുടയ്‌ക്കും. ചൂടോടെ പൊറോട്ട എടുത്ത് പാത്രത്തിൽ ഇട്ടശേഷം മൂടി വയ്‌ക്കുന്നതും അതേ തോർത്തുപയോഗിച്ച്. ഒടുവിൽ കടയിൽ എത്തിയ ആൾ ഈ പൊറോട്ട കഴിച്ചിട്ട് ഉഗ്രൻ എന്ന ആംഗ്യം കാട്ടുന്നിടത്ത് സിനിമ അവസാനിക്കുന്നു.
പ്രശാന്ത് കൃഷ്ണയുടെ ഛായാഗ്രഹണവും ബാലുശ്രീധറിന്റെ അഭിനയവുമാണ് ഈ കൊച്ചു ചിത്രത്തിന്റെ പ്ളസ് പോയിന്റുകൾ
ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചിത്രം യു-ട്യൂബിൽ പോസ്റ്റു ചെയ്യുന്നു. ഇതേ വീഡിയോ എത്ത്നിക്ക് ഹെൽത്ത് കോർട്ട് എന്ന ഫേസ്‌ബുക്ക് പേജിലും എത്തുന്നു. അവിടെ ഞെട്ടിക്കുന്ന പ്രതികരണങ്ങളുണ്ടായി. ആദ്യ 20 മണിക്കൂറിനുള്ളിൽ 3.25 ലക്ഷം പേർ സിനിമ കണ്ടു. ആയിരക്കണക്കിന് പേർ അത് ഷെയർ ചെയ്തു.
കാമറാമാൻ പ്രശാന്ത് കൃഷ്ണ തിരുവല്ലം സ്വദേശിയും നടൻ ബാലുശ്രീധർ ആറ്റുകാൽ കൊഞ്ചിറവിള സ്വദേശിയുമാണ്.
വീഡിയോ കാണാം
വീഡിയോ കാണാം
Keralakaumudi
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment