മഞ്ചേശ്വരം: കടലില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. മഞ്ചേശ്വരം കാഡിയാര്‍ ഹൗസില്‍ മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകന്‍ കെ.എം. അസൈനാര്‍ (50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനഞ്ചോളം പേരടങ്ങുന്ന തോണിയാണ് അപകടത്തില്‍ പെട്ടത്. മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരുന്നതിനിടയില്‍ വല പാറക്കെട്ടില്‍ കുടുങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വല കുടുങ്ങിയതിനെ തുടര്‍ന്ന് തോണി മറിയുകയും തോണിയിലുണ്ടായിരുന്നവര്‍ കടലില്‍ മുങ്ങുകയുമായിരുന്നു. വിവരമറിഞ്ഞ് മറ്റു മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലില്‍ മറ്റുള്ളവരെ കണ്ടെത്തിയെങ്കിലും അല്‍പസമയത്തിന് ശേഷം വെള്ള മൂന്നോടി കടപ്പുറത്ത് വെച്ചാണ് അസൈനാരെ കണ്ടത്തൊന്‍ സാധിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിക്കേറ്റ ബങ്കര മഞ്ചേശ്വരത്തെ അബ്ദുര്‍ റഹ്മാന്റെ മകന്‍ ഹനീഫ (40), മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ മുഹമ്മദ് (42), ബങ്കര മൂസോടി ആദിക്കയിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ ഹനീഫ (35) എന്നിവരെ പരിക്കുകളോടെ ഉപ്പള കെ.എന്‍.എച്ച്. ആശുപത്രിയിലും, മെഡികെയര്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment