Latest News

സരിതയുടെ സ്വകാര്യമൊഴി കോടതി രേഖപ്പെടുത്തി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ സ്വകാര്യമൊഴി കോടതി രേഖപ്പെടുത്തി. മൊഴി വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കോടതിയോട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന്‌ സരിതാ എസ്. നായര്‍ അറിയിക്കുകയായിരുന്നു‍.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സരിതയുടെ ആവശ്യം. പോലീസിന്റെ കസ്റ്റഡി അപേക്ഷയുമായി ബന്ധപ്പെട്ടാണ് കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കിയത്. 

സരിതയെയും ബിജുവിനെയും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. തുടര്‍ന്ന് എന്തെങ്കിലും പറയാനുണേ്ടായെന്ന് കോടതി പ്രതികളോട് ചോദിച്ചു. അപ്പോഴാണ് തനിക്ക് കോടതിയോടു സ്വകാര്യമായി ചിലത് പറയാനുണെ്ടന്ന് സരിത പറഞ്ഞത്. തുടര്‍ന്ന് കോടതി അനുമതിയോടെ തന്റെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായി സരിത അഞ്ചു മിനിറ്റു നേരം സംസാരിച്ചു.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.