കുമ്പള: ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയതിന് കുമ്പള പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തു. ഒരു സമുദായത്തിനെതിരെയും വിശ്വാസത്തിനെതിരെയുമാണ് അവഹേളനപരമായ ഫോട്ടോയും അഭിപ്രായങ്ങളും ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ 153 (എ) സെക്ഷന്‍ 66 (എ) ഐ.ടി ആക്ട് 2000 വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തത്. മറ്റൊരു സമുദായത്തിന്റെ പേര് സൂചിപ്പിക്കുന്ന പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ചിത്രവും അഭിപ്രായങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊഫൈല്‍ ഉടമയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പോലീസിന്റെ ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഫേസ്ബുക്ക് അധികൃതരുടെ സഹായത്തോടെയായിരിക്കും പ്രതികളെ കണ്ടെത്തുക.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment