Latest News

കാസര്‍കോട് വെടിവെപ്പ്: സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: കാസര്‍കോട്ട് സംഘര്‍ഷത്തിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന കേസില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു. അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ വെടിവെച്ച കാസര്‍കോട് എസ്.പി രാംദാസ് പോത്തന് ക്ളീന്‍ ചിറ്റ് നല്‍കിയാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അഡീഷനല്‍ എസ്.പി നന്ദകുമാര്‍ നായര്‍ അന്വേഷണം അവസാനിപ്പിച്ചത്.

രാംദാസ് പോത്തന്
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും. സ്വയം രക്ഷക്കും മറ്റ് പൊലീസുകാരുടെ സുരക്ഷക്കും ക്രമസമാധാനം പുന:സ്ഥാപിക്കാനുമായിരുന്നു എസ്.പി, അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ വെടിവെച്ചതെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചത്. എസ്.പിയുടെ നടപടി നല്ല ഉദ്ദേശ്യത്തോടുകൂടിയായിരുന്നെന്നും അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ വന്‍അക്രമം അരങ്ങേറുമായിരുന്നുമെന്നുമാണ് സി.ബി.ഐ പറയുന്നത്.
2009 നവംബര്‍ 15 ന് മുസ്ലിംലീഗ് നേതാക്കള്‍ക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഏര്‍പ്പെടുത്തിയ സ്വീകരണ വേദിക്കടുത്താണ് പൊലീസ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍, ദേശീയ പാതയിലെ പള്ളിയില്‍ നമസ്കാരം കഴിഞ്ഞ് വേദിയിലേക്ക് വരികയായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷഫീഖ് (23) വെടിയേറ്റ് മരിച്ചു. എസ്.പി രാംദാസ് പോത്തനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷഫീഖിന്‍െറ പിതാവ് എം.കെ.മുസ്തഫ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 

പിന്നീട് കാസര്‍കോട് ജെ.എഫ്.സി.എം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം എസ്.പിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇത് കാര്യക്ഷമമല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്തഫ ഹൈകോടതിയെ സമീപിച്ചത്. ഈ ഹരജി തീര്‍പ്പാക്കി ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിനൊപ്പം മരിച്ച ഷഫീഖിന്‍െറ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിരുന്നു. 

കോടതി നിര്‍ദേശം വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്. ഇതിനിടെ വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമീഷനെ പിരിച്ചുവിട്ടതും വിവാദമായിരുന്നു.
2010 സെപ്റ്റംബര്‍ 24നാണ് ഹൈകോടതി ആദ്യം അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. എന്നാല്‍, ഇതിനെതിരെ ഇടത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനത്തെുടര്‍ന്ന് ഒരുവര്‍ഷത്തോളം ഈ ഉത്തരവ് ചുവപ്പുനാടയില്‍ കുടുങ്ങി. തുടര്‍ന്ന് സെപ്റ്റംബര്‍ ആറിന് ഈ അപ്പീല്‍ പുതിയ സര്‍ക്കാര്‍ പിന്‍വലിച്ചതിനത്തെുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.