Latest News

പഞ്ചാബിലെ തടവുപുള്ളികള്‍ സദാസമയവും ഫെയ്‌സ്ബുക്കില്‍

കാപര്‍തല: പഞ്ചാബിലെ തടവുപുള്ളികള്‍ ഇപ്പോള്‍ തിരക്കിലാണ്. തിരക്കിന്റെ കാരണമെന്തെന്നല്ലേ, സ്മാര്‍ട്ട്‌ഫോണിലൂടെ സോഷ്യല്‍ സൈറ്റുകളില്‍ ആക്ടീവ് ആയതാണ് തിരക്കിന് കാരണം. ഫെയ്‌സ്ബുക്കിലാണ് തടവുപുള്ളികള്‍ പ്രധാനമായും ആക്ടീവ് ആയിരിക്കുന്നത്. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാന്‍ മാത്രമല്ല, ഫോട്ടോകള്‍ അപ്പ്‌ലോഡ് ചെയ്യുന്നുമുണ്ട് ഇവര്‍. ജയിലില്‍ കഴിയുന്ന ചിത്രങ്ങളും ഇവര്‍ അപ്പ്‌ലോഡ് ചെയ്യുന്നവയുടെ കൂട്ടത്തിലുണ്ട്.

ഫെയ്‌സ്ബുക്കിലെ വാള്‍ പോസ്റ്റില്‍ സുഹൃത്ത് പോസ്റ്റ് ചെയ്ത കമന്റുകള്‍ക്ക് തടവില്‍ കഴിയുന്നയാള്‍ മറുപടിയും നല്കി. ജാമ്യം കിട്ടി പുറത്തിറങ്ങിയോ എന്ന ചോദ്യത്തിന് ‘ഇല്ല, ഇപ്പോഴും പാട്യാലയില്‍ തന്നെ ആണ്’എന്ന് ജയില്‍പുള്ളി മറുപടി നല്കി. ചില തടവുപുള്ളികളുടെ പ്രൊഫൈല്‍ പേജുകള്‍ പരിശോധിച്ചാല്‍ ഫെയ്‌സ്ബുക്കില്‍ അവര്‍ വളരെ ആക്ടീവ് ആണെന്ന് മനസ്സിലാകുന്നു. ജയില്‍ കെട്ടിടത്തിന്റെയും സഹതടവുകാരുടെയും ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ ഇവര്‍ പോസ്റ്റ് ചെയ്യുന്നു.

ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് സംഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പൊലീസ് (ജയില്‍) മാധ്യമങ്ങളോട് പറഞ്ഞത്. കാപര്‍തല, പട്യാല, ലുഥ്യാന, ഹൊഷെയര്‍പൂര്‍ തുടങ്ങിയ ജയിലുകള്‍ക്കുള്ളിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് തടവുപുള്ളികള്‍ ഓണ്‍ലൈനിലുള്ളത്. നാലായിരത്തോളം തടവുപുള്ളികളുള്ള കാപര്‍ത്തല ജയിലില്‍ നിന്നും സംഭവം പിടികൂടുന്നത് ബുദ്ധുമുട്ടുള്ള കാര്യമാണെന്നാണ് ജയില്‍ സൂപ്രണ്ട് ജി എസ് ഔലാഖ് പറയുന്നത്. തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യാനായി അധികൃതര്‍ ഉറങ്ങുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.