Latest News

ശാലു മേനോന്റെ നൃത്ത വിദ്യാലയം ഡിവൈഎഫ്‌ഐക്കാര്‍ എറിഞ്ഞു തകര്‍ത്തു

തിരുവല്ല: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ നൃത്തവിദ്യാലയത്തിനുനേരെ കല്ലേറ്. തിരുവല്ല മതില്‍ഭാഗത്ത് ശ്രീവല്ലഭക്ഷേത്രം റോഡിലുള്ള ജയകേരള നൃത്തവിദ്യാലയത്തിനുനേര്‍ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു കല്ലേറ്. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടച്ചു.

ശാലുവിന്റെ ചിത്രംസഹിതം വെച്ചിരുന്ന ഫ്‌ളെക്‌സ്‌ബോര്‍ഡ് കീറിക്കളഞ്ഞു. മൂന്ന് ബൈക്കുകളിലെത്തിയ ആറ് യുവാക്കളാണ് കല്ലെറിഞ്ഞത്. ഒരാള്‍ തലയില്‍ സി.പി.എം. പതാക ചുറ്റിയിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് തിരുവല്ലയില്‍ എല്‍.ഡി.എഫ്. നടത്തിയ പ്രകടനം അവസാനിച്ച് അല്പം കഴിഞ്ഞപ്പോഴായിരുന്നു കല്ലേറ്. പോലീസ് സ്ഥലത്തെത്തി. കല്ലെറിഞ്ഞവര്‍ ആരെന്ന് വ്യക്തമല്ലെന്ന് സി.ഐ. ബിനു വര്‍ഗീസ് പറഞ്ഞു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.