ന്യൂയോര്‍ക്ക് : വൈദ്യശാസ്ത്ര രംഗത്തെ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ മരിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് യു എസ് ഡോക്ടറായ സാം പാര്‍ണിയ വിശ്വാസം പ്രകടിപ്പിച്ചു. ശ്വാസം നിലച്ച് ഒരു ദിവസം പിന്നിട്ടാല്‍പ്പോലും ആധുനിക ടെക്‌നിക്കുകളുടെ സഹായത്തോടെ രോഗിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മരണത്തിന്റെ മണിക്കൂറുകളില്‍നിന്ന്, അല്ലെങ്കില്‍ മരിച്ചയുടന്‍ , അതുമല്ലെങ്കില്‍ മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞതിനുശേഷം രോഗികള്‍ക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ കഴിയുമെന്ന് ലണ്ടനില്‍ പരിശീലനം നേടിയ അമേരിക്കന്‍ ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യനായ ഡോ. പാര്‍ണിയ വെളിപ്പെടുത്തി.
കഴിഞ്ഞമാസം റോമില്‍ മരിച്ച സൊപ്രാനോസ് താരം ജെയിംസ് ഗണ്ടോല്‍ഫിനിക്ക് ന്യൂയോര്‍ക്കില്‍ വച്ചാണ് ഹൃദയസ്തംഭനം സംഭവിച്ചിരുന്നതെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ടിഷ്യൂകളിലേക്ക് ഓക്‌സിജന്‍ പമ്പുചെയ്തും ഹൃദയം പ്രവര്‍ത്തിപ്പിച്ചും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡോ.പാര്‍ണിയ ഒരു ജര്‍മന്‍ മാസികയോട് പറഞ്ഞു. അമ്പത്തിയൊന്നുകാരനായ ഗണ്ടോല്‍ഫിനി ക്ലിനിക്കലായി മരിച്ചുകഴിഞ്ഞാലും കാര്‍ഡിയോളജിസ്റ്റിന്റെ നിയന്ത്രണത്തില്‍ ആന്‍ജിയോഗ്രാം നടത്തി രക്തംകട്ടപിടിച്ചത് കണ്ടെത്തി അത് നീക്കം ചെയ്ത് സ്‌റ്റെന്റിട്ട് ഹൃദയം പുനപ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം വിശദമാക്കി.
പുനരുജ്ജീവന ശാസ്ത്രത്തെക്കുറിച്ച് മരണത്തെ മായ്ക്കുമ്പോള്‍ എന്ന പുസ്തകം എഴുതിയ ഡോ. പാര്‍ണിയയുടെ അഭിപ്രായപ്രകാരം ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ പല രോഗികളെയും മരണത്തില്‍നിന്ന് തിരികെ കൊണ്ടുവരാമത്രെ. മറ്റു പ്രശ്‌നങ്ങള്‍ക്കൊപ്പം ഹാര്‍ട്ട് അറ്റാക്കുമുണ്ടായ എല്ലാവരെയും നമുക്ക് രക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ അവരെ രക്ഷിക്കാന്‍ കഴിയും.
ഏറ്റവും പുതിയ മെഡിക്കല്‍ ടെക്‌നോളജികളും ട്രെയിനിങ്ങും നടപ്പാക്കുകയാണെങ്കില്‍ ഒട്ടും ചികിത്സായോഗ്യമല്ലാത്തവര്‍ മാത്രമെ മരിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹാര്‍ട്ട് അറ്റാക്കിനെ ചികിത്സിക്കാന്‍ കഴിയും. രക്തവാര്‍ച്ചയും പരിഹരിക്കാം. എന്നാല്‍ ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. ഈ കേസുകളില്‍ ഹൃദയം വീണ്ടും പ്രവര്‍ത്തിപ്പിച്ചാലും വീണ്ടും വീണ്ടും നിലയ്ക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment