മലപ്പുറം: രമേശ് ചെന്നിത്തല മന്ത്രിയാകുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നല്ലതാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഈ അഭിപ്രായം പാര്‍ട്ടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രമേശ് മന്ത്രിസഭയില്‍ വന്നത് കൊണ്ടുമാത്രം പ്രശ്‌നം തീരില്ല. എങ്കിലും ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അത്ര കരുത്തുള്ള പ്രശ്‌നമല്ല ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ഭാഷാസമര അനുസ്മരണ സംഗമത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ആദ്യം പ്രക്ഷോഭം പിന്നീട് പ്രശ്‌നം എന്നതാണ് അവരുടെ നിലപാട് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment