താനൂര്‍: കുന്നുംപുറം സ്വദേശിയും സമദാനി റോഡില്‍ താമസക്കാരനുമായ വാക്കനപറമ്പില്‍ കുമാരനാണ് 30 കൊല്ലത്തോളമായി താനൂര്‍ ബസ്സ്റ്റാന്‍ഡ് ജുമാമസ്ജിദിന്റെ ചുമതല നോക്കുന്നത്. നമസ്‌കാരത്തിനത്തെുന്ന നൂറുകണക്കിനാളുകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ 59കാരനായ കുമാരേട്ടന് ആത്മസംതൃപ്തിയേറെ.
ഹൗള് കഴുകുന്നതും പള്ളിക്കകത്തെ പൊടി തട്ടി വൃത്തിയാക്കുന്നതും ലൈറ്റ് ഫിറ്റ് ചെയ്യുന്നതും നമസ്‌കാര പായ വിരിക്കുന്നതും ഇദ്ദേഹം തന്നെ. ജുമാമസ്ജിദിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈദ്ഗാഹിനും എല്ലാറ്റിനും കുമാരേട്ടന്‍ വേണം. പള്ളി കാര്യങ്ങളില്‍ ദിവസവും മൂന്ന് മണിക്കൂര്‍ കുമാരേട്ടന്‍ വ്യാപൃതനാകും.
റംസാനില്‍ ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ രാവിലെ എഴ് മുതല്‍ വൈകുന്നേരം 5.30 വരെയെങ്കിലും പള്ളിയിലുണ്ടാകും.
80 വര്‍ഷത്തോളം പഴക്കമുള്ള താനൂര്‍ സ്റ്റാന്‍ഡ് ജുമാമസ്ജിദ് 1987ലാണ് പുതുക്കി നിര്‍മിച്ചത്. ഇതിനും മുമ്പേ ഇദ്ദേഹം പള്ളിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നു.
പള്ളി മുതവല്ലി പൂതേരി കുഞ്ഞി ബാവുക്കയുടെ കാര്യസ്ഥനായിരുന്ന കുഞ്ഞുട്ടിയുടെ മകനാണ് കുമാരേട്ടന്.
പള്ളി മുതവല്ലി പൂതേരി കുഞ്ഞി ബാവുക്കയുടെ കാര്യസ്ഥനായിരുന്ന കുഞ്ഞുട്ടിയുടെ മകനാണ് കുമാരേട്ടന്‍.
പള്ളിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന ബാവുക്ക അസുഖ ബാധിതനായപ്പോള്‍ കുമാരേട്ടന്‍ സ്വമേധയാ ഈ നിയോഗം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ പള്ളിയിലെ ഏത് കാര്യത്തിനും ആളുകള്‍ സമീപിക്കുന്നത് കുമാരേട്ടനെയാണ്. പള്ളിയില്‍ കറന്റ് പോയാലും മോട്ടോര്‍ പ്രവര്‍ത്തന രഹിതമായാലും ആദ്യം ഫോണ്‍ വരുന്നത് കുമാരേട്ടനായിരിക്കും. ഭാര്യയും മൂന്ന് മക്കളുമാണ് കുമാരേട്ടനുള്ളത്. പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു.
Madhyamam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment