Latest News

എട്ടുവയസുകാരിയെ പിതാവ് ചപ്പാത്തി വടി കൊണ്ട് അടിച്ചുകൊന്നു

ബാംഗ്ളൂർ: എട്ടുവയസുകാരി മകളെ പിതാവ് ചപ്പാത്തി പരത്തുന്ന വടി കൊണ്ട് അടിച്ചു കൊന്നു. ബാംഗ്ളൂർ ബാട്രായനപുരയ്ക്കടുത്ത് ആവലഹളളിയിലാണ് ക്രൂരത അരങ്ങേറിയത്. രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയായ നേഹയാണ് പിതാവിന്റെ മർദ്ദനത്തിനിരയായി മരിച്ചത്. ഹോം വർക്ക് ചെയ്യാതിരുന്നതിന് അടിച്ചപ്പോൾ അബദ്ധത്തിൽ കുട്ടി മരിച്ചുവെന്നാണ് പിതാവ് സത്യനാരായണ സിംഗ് പറയുന്നത്. എന്നാൽ, കുട്ടിയുടെ ദേഹത്ത് ക്രൂരമായ മർദ്ദനത്തിന്റെ നിരവധി പാടുകളുണ്ടായിരുന്നു. തലയിലേറ്റ മാരകമായ മുറിവാണ് മരണകാരണമായത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

സത്യനാരായണയെയും മാതാവ് പത്മാസിംഗിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്ളാസ്റ്റിക് ഉൽപന്ന വ്യാപാരിയായ സത്യനാരായണ സിംഗിന്റെ ആദ്യഭാര്യയിലുള്ള മകളാണ് നേഹ. ആദ്യഭാര്യ ആഷാസിംഗ് ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീധനപീഡനം മൂലമായിരുന്നു ആത്മഹത്യയെന്നാരോപിച്ച് ആഷയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റിലായ സത്യനാരായണസിംഗ് ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചു. 

പുറത്തുവന്ന ഇയാൾ കഴിഞ്ഞ മൂന്നരവർഷമായി മുത്തച്ഛൻ രഘുനാഥ് സിംഗിനൊപ്പം കഴിഞ്ഞിരുന്ന നേഹയെ തിരിഞ്ഞു നോക്കിയിരുന്നില്ല. തേജുസിംഗ് എന്ന യുവതിയെ പുനർവിവാഹം കഴിച്ച സത്യനാരായണയ്ക്ക് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.
രണ്ടുമാസം മുമ്പാണ് നേഹയെ തന്റെ കൂടെ അയക്കണമെന്നാവശ്യപ്പെട്ട് സത്യനാരായണ മുത്തച്ഛനെ സമീപിച്ചത്. വിട്ടയക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കുടുംബ കോടതിയിൽ പരാതി നൽകി നേഹയെ കൂട്ടിക്കൊണ്ടുപോയി.

ബാംഗ്ളൂരിൽ കൊണ്ടുവന്നത് മുതൽ കുട്ടിക്ക് പീഡനമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. രഘുനാഥ് സിംഗിനോട് പ്രതികാരം ചെയ്യാനായി മകളെ മർദ്ദിക്കുകയായിരുന്നുവത്രേ.
അക്രമം നടന്ന ദിവസം വൈകിട്ട് മുതൽ നേഹയെ സത്യനാരായണയും അയാളുടെ അമ്മ പത്മ സിംഗും ചേർന്ന് മർദ്ദിച്ചിരുന്നു. കരച്ചിൽ കേട്ട് കാര്യം തിരക്കിയ അയൽക്കാരോട് ഹോംവർക്ക് ചെയ്യിക്കുകയാണെന്നാണ് പറഞ്ഞത്. 

പിന്നീട് കുട്ടിയെ ഒറ്റയ്ക്ക് വീട്ടിലാക്കി മറ്റുള്ളവർ സിനിമയ്ക്ക് പോയി. രാത്രി തിരിച്ചെത്തിയ ഇയാൾ ഭയന്ന് മുറിയുടെ മൂലയ്ക്കിരുന്ന് കുട്ടി ഉറങ്ങുകയായിരുന്ന കുട്ടിയെ വിളിച്ചുണർത്തി വീണ്ടും മർദ്ദിച്ചു. കരച്ചിൽ കേൾക്കാതിരിക്കാൻ ടിവി ഉച്ചത്തിൽ വച്ചു. എന്നിട്ടും കുട്ടിയുടെ ശബ്ദം കേട്ട അയൽക്കാർ അന്വേഷിച്ചെത്തി. കുട്ടി പുറത്തുപോയപ്പോൾ ആരോ മർദ്ദിച്ചുവെന്നാണ് സത്യനാരായണ പറഞ്ഞത്. ഇത് വിശ്വസിക്കാതെ അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.