Latest News

നരേന്ദ്രമോഡിയുടെ പേരില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

ഇത് സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണ്. സ്മാര്‍ട്ട്‌ഫോണുകളിലെ വ്യത്യസ്തതയാണ് നമ്മെ അവ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇപ്പോഴിതാ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പേരില്‍ വരെ സ്മാര്‍ട്ട്‌ഫോണ്‍ രൂപപ്പെടുത്തിയിരിക്കുന്നു. ‘സ്മാര്‍ട്ട് നമോ’എന്നാണ് മോഡിക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ പേര്.

നരേന്ദ്രമോഡിയുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് നമോ എന്ന ചുരുക്കെഴുത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആരാധകര്‍ക്കായി ഉടന്‍ തന്നെ നമോ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നരേന്ദ്ര മോഡി ആരാധകരുടെ സ്വതന്ത്രം കൂട്ടം എന്ന് പരിചയപ്പെടുത്തുന്ന വെബ്‌സൈറ്റിലാണ് നമോ സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് ഇഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ആയ നമോയില്‍ 13 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. 1.5 ജിഗാഹെട്‌സ് ക്വാഡ് കോര്‍ പ്രൊസസറില്‍ ഉള്‍പ്പെടുന്ന മീഡിയാ ടെക് എംടി 6589 എസ് ഒ സിയിലാണ് നമോ പ്രവര്‍ത്തിക്കുന്നത്. 1 ജിബി, 1 ജിബി റാം 16 ജിബി, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നീ വേരിയന്റുകളില്‍ നമോ ലഭ്യമാകും.

നരേന്ദ്രമോഡിയുടെ സിഗ്നേച്ചര്‍ എഡിഷനും പദ്ധതിയിലുണ്ട്. നമോ ആഗസ്ത് മാസം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.






Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.