കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ എഴുതി നല്‍കിയ പരാതിയില്‍ ഉന്നതരുടെ പേരുകളില്ല. സാമ്പത്തികപരവും വ്യക്തിപരവുമായ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യമായി പറയാനുണ്ടെന്നു പറഞ്ഞ പരാതിയില്‍ ഇതിനോടകം പരസ്യമായ കാര്യങ്ങളാണെന്നാണ് വിവരം. ബിജു രാധാകൃഷ്ണനെയും ശാലു മേനോനെയും കുറ്റപ്പെടുത്തിയാണ് പരാതി.
തനിക്കു വധഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. ബിജു രാധാകൃഷ്ണനാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ടെന്നാണ് സൂചന. ബിജുവിന്റെ വഴിവിട്ട ബന്ധങ്ങളാണ് ടീം സോളാറിന്റെ തകര്‍ച്ചയ്ക്കു കാരണമെന്നും പരാതിയില്‍ പറയുന്നതായി സൂചനയുണ്ട്. ഒപ്പം കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പരാതിയില്‍ പറയുന്നു. നാലു പേജില്‍ താഴെ മാത്രമാണ് പരാതിയുടെ നീളം. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരുണ്ടെന്നാണ് മുന്‍പ് പ്രചരിച്ചിരുന്നത്.
സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കിയിരുന്നത്. 22 പേജുള്ള കരട് പരാതി തനിക്ക് എഴുതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തനിക്ക് രഹസ്യമായി ചിലതു പറയാനുണ്ടെന്ന് സരിത കോടതിയില്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം കൈപ്പടയില്‍ സരിത പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ഇപ്പോള്‍ എഴുതി നല്‍കിയിരുന്ന പരാതിയില്‍ രഹസ്യമായി എന്തെങ്കിലും ഉണ്ടെന്ന് കരുതാനാകില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Saritha. S. Nair, Shalu Menon, Biju Radhakrishnan

No comments:
Post a Comment