Latest News

കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: പണി നടക്കുന്ന വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. പൂളക്കടവ് തണ്ണീര്‍പന്തല്‍ എന്‍.സി. മൊയ്തീന്‍ കോയയുടെയും ഫാക്കിറയുടെയും മകന്‍ റിസാന്‍ (16) ആണ് മരിച്ചത്.

രാത്രി ഒമ്പതിന് കൂട്ടുകാരോടൊപ്പം നടന്നുപോകവെ പൂളക്കടവ് പി.എം.ഒ.സിക്ക് സമീപത്തെ വീട്ടുകിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. തലയടിച്ചാണ് വീണത്. ചേവായൂര്‍ പൊലീസും വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കിണറിന് നാല്‍പത് അടി ആഴമുണ്ട്. ജെ.ഡി.ടി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിയാണ് റിസാന്‍. പിതാവ് കുവൈത്തിലാണ് ജോലിചെയ്യുന്നത്. സഹോദരി: ഫാത്തിമ ശൈഖ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.