ഡാളസ്: രക്താര്‍ബുദ ചികിത്സയെ തുടര്‍ന്ന് തലമുടി നഷ്ടപ്പെട്ട രണ്ടു വയസുകാരനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറും തല മൊട്ടയടിച്ചു. കുട്ടിയുമൊത്ത് തലമുണ്ഡനം ചെയ്ത 89 വയസുകാരനായ ബുഷ് സീനിയര്‍ ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ അതിവേഗം പ്രചരിക്കുകയാണ്. ബുഷിന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ മകനാണ് രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന പാട്രിക് എന്ന രണ്ടു വയസുകാരന്‍.
ബുഷിനു പുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരും തലമുണ്ഡനം ചെയ്തിട്ടുണ്ട്. പാട്രിക് എന്നു മാത്രമാണ് കുട്ടിയുടെ പേര് പുറത്തുവിട്ടിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് രഹസ്യമായി വച്ചിരിക്കുകയാണ്. 1989 മുതല്‍ 1993 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു ജോര്‍ജ് ബുഷ് സീനിയര്‍. ബുഷ് - ബാര്‍ബറ ദമ്പതികളുടെ മകള്‍ റോബിന്‍ നാലു വയസുള്ളപ്പോള്‍ ലുക്കീമിയ ബാധിച്ചു മരിച്ചിരുന്നു. 60 വര്‍ഷം മുന്‍പായിരുന്നു ഇത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, America, Bush
No comments:
Post a Comment