പരസ്യചിത്രത്തിലൂടെ മഞ്ജുവാര്യര്‍ തിരിച്ചുവരുന്നതിന് ഏറെ പ്രചാരണം ലഭിച്ചപ്പോള്‍ അത് മഞ്ജുവിനെ കൊണ്ടുവന്ന കല്ല്യാണ്‍ ജ്വല്ലേഴ്സിനും ഉപകാരമായി. എന്നാല്‍ ഇത് കേരളത്തില്‍ കല്ല്യാണിനൊപ്പം നില്ക്കുന്ന മറ്റു ജ്വല്ലറികളെ സംബന്ധിച്ച് ഇത് അത്ര നല്ല കാര്യമല്ല. അതുകൊണ്ടുതന്നെ കല്ല്യാണിന്റെ പ്രചരണത്തിനൊപ്പം നില്ക്കുന്ന പരസ്യങ്ങള്‍ ഇവര്‍ക്കും വേണ്ടതുണ്ട്. ഇത് ജ്വല്ലറികള്തമ്മിലുള്ള പരസ്യ യുദ്ധത്തിലേക്ക് വഴിമാറുകയാണോ എന്നു തോന്നും ഇപ്പോഴത്തെ ചില വാര്‍ത്തകള്‍ അറിയുമ്പോള്‍ . പല മുന്നിരസ്ഥാപനങ്ങളും മത്സരിച്ചാണ്
പരസ്യചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ പരസ്യങ്ങള്‍ക്കൊപ്പം മോഡലിങ് രംഗത്തെയും അഭിനയരംഗത്തെയും വമ്പന്‍താരങ്ങളെ പരസ്യത്തില്‍ അണിനിരത്താനും വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. മനോഹരവും ചെലവേറിയതുമായ പരസ്യചിത്രങ്ങള്‍ നിര്‍മ്മിച്ച് ജനശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ കേരളത്തിലെ ജ്വല്ലറികള്‍ എന്നും മുന്‍നിരയിലുണ്ട്. അതുകൊണ്ടു തന്നെ മഞ്ജുവിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന കല്ല്യാണിന് തടയിടാന്‍ മറ്റുള്ളവര്‍ പരസ്യത്തിലേയ്ക്കുള്ള മിന്നുന്ന നായികയേയോ നായകനേയോ ബോളിവുഡില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കല്യാണിന്റെ വിശ്വാസം സീരീസിലെ പുതിയ പരസ്യത്തില്‍ മഞ്ജുവിനെയും ബച്ചനെയും കൊണ്ടുവരുമ്പോള്‍ ഒട്ടും പിന്നോട്ടുപോകാതെ മറ്റൊരു വമ്പന്‍ താരത്തെ പരസ്യത്തിനായി കൊണ്ടുവന്നിരിക്കുകയാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്. മലബാര്‍ ജ്വല്ലറിയുടെ പുതിയ അംബാസഡറായി എത്തുന്നത് കരീന കപൂറാണ്. ഏപ്രില്‍ മാസത്തില്‍ തന്നെ കരീന കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. കരീന മോഡലായി മലബാര്‍ ഗോള്‍ഡിന്റെ അച്ചടി മാധ്യമങ്ങളിലേയ്ക്കുള്ള പരസ്യചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. അധികം വൈകാതെ കരീന മോഡലാകുന്ന ദൃശ്യമാധ്യമങ്ങളിലേയ്ക്കുള്ള പരസ്യവും എത്തും. ബോളിവുഡിലെ മുന്നിരനായികമാരിലൊരാളും പരസ്യചിത്രമേഖലയില്‍ വിലപിടിപ്പുള്ള താരവുമായ കരീന അഭിനയിക്കുന്ന മലബാറിന്റെ പരസ്യവും ചിത്രീകരണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലാകാന്‍ തരമില്ല.
4malayalees
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment