ചെന്നൈ : വിവാഹം ഒരു നടിയുടെ കരിയറിന്റെ അവസാനമാണോ? ആണെന്നും അല്ലെന്നും പറയാം. വിവാഹത്തോടെ അഭിനയ ജീവിതം അവസാനിപ്പിച്ച നടിമാര്‍ നിരവധി. അതുപോലെതന്നെ വിവാഹ ശേഷം കരിയറില്‍ തിളങ്ങിയ നിരവധി നടിമാരുമുണ്ട്. അതില്‍ പ്രധാനിയാണ് വിദ്യ ബാലന്‍. ഇതൊക്കെയാണെങ്കിലും വിവാഹമെന്ന ചട്ടക്കൂട്ടിലേക്കു കടക്കാന്‍ ഉലകനായകന്‍ കമല്‍ ഹാസന്റെ മാനസപുത്ര ശ്രുതി ഹാസനു താതാപര്യമില്ല. വിവാഹം കരിയര്‍ നശിപ്പിക്കും എന്നു തന്നെയാണ് ഇവരുടെ നിലപാട്. വിവാഹം അഭിനയ ജീവിതം അവസാനിപ്പിക്കും. വിവാഹം കഴിഞ്ഞാല്‍ പലനിയന്ത്രണങ്ങളും വരും. ഇത്തരം നിയന്ത്രണങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രുതി ഹാസന്‍ പറഞ്ഞു.തനിക്ക് വ്യക്തിസ്വാതന്ത്ര്യം വേണം. വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് താന്‍. ഇതിന് തടസ്സം നില്‍ക്കുന്ന ഒരു ബന്ധത്തെക്കുറിച്ചും താന്‍ ആലോചിക്കുകയില്ലെന്നും ശ്രുതി വ്യക്തമാക്കി.
വിവാഹിതയായില്ലെങ്കിലും കുട്ടികള്‍ വേണമെന്ന് താരത്തിന് ആശ്രഹമുണ്ട്. ഇനിയിപ്പോള്‍ സിനിമ ലോകത്തെ ന്യൂ ട്രെന്‍ഡായ ലിവിങ് ടുഗദറിലേക്ക് നീങ്ങാനാവും ശ്രുതിയും ശ്രമിക്കുക. എന്തായാലും കാത്തിരുന്നു കാണാം.
വിവാഹിതയായില്ലെങ്കിലും കുട്ടികള്‍ വേണമെന്ന് താരത്തിന് ആശ്രഹമുണ്ട്. ഇനിയിപ്പോള്‍ സിനിമ ലോകത്തെ ന്യൂ ട്രെന്‍ഡായ ലിവിങ് ടുഗദറിലേക്ക് നീങ്ങാനാവും ശ്രുതിയും ശ്രമിക്കുക. എന്തായാലും കാത്തിരുന്നു കാണാം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
.jpg)

No comments:
Post a Comment