Latest News

നൈജീരിയയില്‍ കുരങ്ങന്റെ മുഖമുള്ള കുഞ്ഞ് ജനിച്ചു !!!

നൈജീരിയ : നൈജീരിയയിലെ കടുന സംസ്ഥാനത്ത് നിന്നാണ്. അവിടത്തെ ഫുലാനി ജനവിഭാഗത്തില്‍ പെട്ട ഒരു സ്ത്രീ ഒരു അത്ഭുത കുഞ്ഞിനു ജന്മം നല്‍കിയിരിക്കുന്നു. തലച്ചോറില്ലാതെ (അനന്‍സിഫാലി) കുരങ്ങന്റെ മുഖത്തോട് കൂടിയ കുഞ്ഞിനാണ് ഈ സ്ത്രീ ജന്മം നല്‍കിയത്. സാബോനെയിക്ക് ഗ്രാമത്തിലാണ് ഈ സ്ത്രീ വസിക്കുന്നത്. തിങ്കളാഴ്ച രാവിലെ കഗര്‍ക്കോ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനാണ് ഈ അത്ഭുത കുഞ്ഞിന്റെ ജനനത്തിനു സാക്ഷ്യം വഹിച്ചത്.

രാവിലെ 7 30 നു ആയിരുന്നത്രെ ഇവരെ ആശുപത്രിയില്‍ കൊണ്ട് വന്നത്. കൊണ്ട് വന്ന ഉടനെ തന്നെ അവരെ ലേബര്‍ റൂമിലേക്ക് മാറ്റിയിരുന്നതായി അവിടെ ജോലി ചെയ്യുന്ന നഴ്‌സ് പറയുന്നു. അവരുടെ ഗര്‍ഭാശയമുഖം സാധാരണയില്‍ കവിഞ്ഞു വലുതായാണ് കാണപ്പെട്ടിരുന്നത് എന്നും നഴ്‌സ് സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് വന്‍ തോതില്‍ ബ്ലീഡിംഗ് ഉണ്ടായി. 2.6 ലിറ്ററോളം രക്തം പോയതായി നഴ്‌സ് പറയുന്നു. അപ്പോഴൊക്കെ കുഞ്ഞു ഗര്‍ഭപാത്രത്തില്‍ തന്നെയായിരുന്നു.

അതിനു ശേഷമാണ് പ്രസവിക്കുന്നത്. പ്രസവിച്ചു കഴിഞ്ഞു കുഞ്ഞിനെ കണ്ടപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയതായി നഴ്‌സ് നൈജീരിയന്‍ മാധ്യമത്തോട് പറഞ്ഞു. പകുതി മനുഷ്യനെ പോലെയും പകുതി കുരങ്ങനെപോലെയും ആണ് അവന്‍ കാണപ്പെട്ടത്. ജനിച്ച ഉടനെ തന്നെ കുഞ്ഞു മരിക്കുകയും ചെയ്തു. പിന്നീട് പരിശോധിച്ചപ്പോള്‍ കുഞ്ഞിനു തലച്ചോര്‍ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി.

എന്തായാലും കുഞ്ഞിന്റെ ഫോട്ടോ ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകളിലൂടെ പ്രചരിക്കപ്പെടുകയാണ്. മുന്‍പ് ഇത്തരത്തില്‍ തലച്ചോറില്ലാത്ത കുഞ്ഞിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കുഞ്ഞു 3 വര്‍ഷത്തോളം ജീവിച്ചതായും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kozhikode, K. Muraleedharan, Politics 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.