Latest News

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ടെക്‌നീഷ്യന്‍ മരിച്ചു

കുമ്പള: ഗ്യാസ് സ്റ്റൗ നന്നാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരം ആശുപത്രയില്‍ ചികിത്സയിലായിരുന്ന കുമ്പള മല്ലിക ഗ്യാസ് ഏജന്‍സിയിലെ ടെക്‌നീഷ്യന്‍ നായ്ക്കാപ്പിലെ ആനന്ദ കുലാല്‍ (45) മരിച്ചു.

നായ്ക്കാപ്പ് മുജങ്കാവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വീട്ടുടമ ചന്ദ്രശേഖര കോമറ (52) യും മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. ചന്ദ്രശേഖരന്റെ ഭാര്യ നാഗവേണി (45), മകള്‍ പ്രസാദിത (12) എന്നിവര്‍ കുമ്പളയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ചന്ദ്രശേഖരയുടെ വീട്ടിലെ ഗ്യാസ് സ്റ്റൗ കത്തുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഗ്യാസ് ഏജന്‍സിയില്‍ നിന്നും ആനന്ദ കുലാല്‍ എത്തിയത്. അടുക്കളയില്‍ ഗ്യാസ് നന്നാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികളും നാട്ടുകാരും ഓടിയെത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗ്യാസ് ചോര്‍ന്നാണ് അപകടം നടന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുള്ളത്. ഇന്‍ക്വസ്റ്റ് നടത്തുന്നതിന് കുമ്പള പോലീസ് മംഗലാപുരം ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.