ദുബായ്: ലോകത്തെ വിസ്മയിപ്പിച്ച് ഷാര്‍ജയില്‍ ഒരുക്കിയ നീളമേറിയ ഇഫ്താര്‍ മേശ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു. ആയിരത്തി മൂന്ന് മീറ്റര്‍ നീളത്തില്‍ ഇഫ്ത്താര്‍ മേശകള്‍ നിരത്തി മൂവ്വായിരത്തോളം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയ ചടങ്ങാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഷാര്‍ജാ ബുഹൈറാ കോണ്‍ണിഷിലെ അല്‍ നൂര്‍ മസ്ജിദിനടുത്താണ് ലോകത്തെ ഏററവും നീളമേറിയ ഇഫ്താര്‍ മേശ ഒരുങ്ങിയത്. സാന്‍ഫോര്‍ഡ് ജോയ് ഓഫ് ലിവിംങ്ങ് സംഘടിപ്പിച്ച വേള്‍ഡ് റെക്കോര്‍ഡ് ഇഫ്താറില്‍ 2500 ഇരിപ്പിടങ്ങളാണ് അതിഥികള്‍ക്കൊയൊരുക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രവാസികളടക്കം വ്യത്യസ്ത മതസ്ഥരായ നാലായിരത്തോളം പേരാണ് സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച റെക്കോര്‍ ഇഫ്താറിനെത്തിയത്.
ബുഹൈറ കോര്‍ണിഷിന് ചുറ്റും 410 മേശകളാണ് ഇഫ്താറിനായി നിരത്തിയത്. ദുബൈ മറീനയില്‍ നേരത്തെ 301 മീറ്റര്‍ നീളത്തില്‍ ഇഫ്ത്താര്‍ മേശ ഒരുക്കിയിരുന്നു. ഈ റെക്കോര്‍ഡ് തകര്‍ത്ത് 1003 മീറ്റര്‍ നീളത്തിലാണ് ബുഹൈറ കോര്‍ണിഷില്‍ ലോക റെക്കോര്‍ഡിലേക്ക് ആയിരങ്ങള്‍ നോമ്പുതുറന്നത്. നീളമേറിയ ഇഫ്ത്താര്‍ മേശയുടെ റേക്കോര്‍ഡ് നേട്ടം സ്ഥിരീകരിക്കാന്‍ ഗിന്നസ് ബുക്ക ഓഫ് റെക്കോര്‍ഡ്‌സ് അധികൃതരും ചടങ്ങിന് സാക്ഷിയായി.
റംസാന്റെ സന്ദേശം വ്യത്യസ്തമായി ലോകത്തിന് നല്‍കാനായിരുന്നു ശ്രമമെന്ന് സംഘാടകര്‍
പറഞ്ഞു. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച നീളമേറിയ ഇഫ്ത്താര്‍ മേശയൊരുക്കിയ സംഘാടകര്‍ക്കുളള മെമന്റോയും ചടങ്ങില്‍ വിതരണം ചെയ്തു.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment