കൊച്ചി: സ്ത്രീകള്‍ പര്‍ദ്ധയിടുന്നതിനെ മുസ്ലീം ആചാരമായി കാണുന്നില്ലെന്ന് എംഇഎസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് പര്‍ദ്ദയിടുന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാട് ഡോ.ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയത്.
തന്റെ അഭിപ്രായത്തില്‍ സംസ്‌കാരംവും മതവും രാഷ്ട്രീയവും വെവ്വേറെയാണ്. പര്‍ദ്ദയിടുന്നത് മുസ്ലീം ആചാരമല്ല മറിച്ച് അറബിക് സംസ്കാരത്തിന്റെ ഭാഗമാണ്. തന്റെ കുടുംബത്തില്‍ ഒരു കുട്ടി പോലും ബുര്‍ഖ ധരിക്കാറില്ലെന്നും എന്നാല്‍ തങ്ങള്‍ ഇക്കാര്യം വിളിച്ചു പറഞ്ഞ് നടക്കാറില്ലെന്നും തങ്ങളുടെ കാഴ്ച്ചപാടിനെ പിന്തുടരുകമാത്രമാണ് ചെയ്യുന്നതെന്നും എംഇഎസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
തന്റെ കുടുംബത്തില്‍ വരുന്ന കല്യാണ ആലോചനകളില്‍ പര്‍ദ്ധയിടാറുണ്ടോ എന്ന് ചോദിക്കുകയും പെണ്‍കുട്ടി പര്‍ദ്ദയിടുന്ന ആളാണെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. ഇത്തരം ആളുകള്‍ തങ്ങളുമായി ചേര്‍ന്നു പോകാത്തതിനാലാണ് ഇതെന്നും തുണി കുറഞ്ഞതു കൊണ്ട് സംസ്‌കാരം കൂടുകയും തുണി കൂടിയതു കൊണ്ട് സംസ്‌കാരം കുറയുകയും ചെയ്യില്ലെന്നും ഫസല്‍ ഗഫൂര്‍ മീറ്റ് ദ എഡിറ്റേഴ്‌സില്‍ പറഞ്ഞു.
തിരുകേശത്തിന് നൂറുശതമാനം എതിരാണ്. മുസ്ലീം സമുദായത്തിന്റെ കോമണ്‍ഫ്‌ലാറ്റ് ഫോം എംഇഎസ്സാണ്. എല്ലാ വിഭാഗക്കാരും എംഇഎസില്‍ പഠിയ്ക്കുന്നുണ്ട്. എംഇഎസ്സിന്റെ ഒരു സ്ഥാപനത്തിലും യാതൊരു വിധ വിഭാഗീയതകളും സമ്മതിക്കുന്നില്ലെന്നും മുസ്ലീംസിലെ ഒരു വിഭാഗത്തിന്റെയും ക്ലാസുകള്‍ അനുവദിക്കാറുമില്ലെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
മുസ്ലീം സ്ത്രീകളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെല്ലാം സമുദായത്തെ കരിവാരി തേയ്ക്കാനാണെന്നും പ്രൊഫഷ്ണല്‍ കോളേജുകളിലുള്‍പ്പെടെ നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ പഠിയ്ക്കുന്നുണ്ട്. ഇതിനിടയില്‍ പൊങ്ങിവരുന്ന മൈസൂര്‍ കല്യാണവും കല്ല്യാണത്തിന്റെ പ്രായപരിധിയും എല്ലാം സമുദായത്തെ കരിവാരി തേയ്ക്കാനുള്ള നടപടിയുടെ ഭാഗമായിട്ടുള്ള അപവാദമാണെന്നും ഫസല്‍ ഗഫൂര്‍ ആരോപിച്ചു.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment