Latest News

അപകട ഭീഷണി നേരടുന്ന തീരങ്ങളിലെ കുടുംബങ്ങളെ സുരക്ഷ സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിക്കണം


ഉദുമ: കടലാക്രമണം രൂക്ഷമായതിനാല്‍ അപകട ഭീഷണി നേരടുന്ന കോട്ടിക്കുളം, തൃക്കണ്ണാട് തീരങ്ങളിലെ വീടുകളിലെ കുടുംബങ്ങളെ സുരക്ഷ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉടന്‍ ഉണ്ടാകണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ആവശ്യപ്പെട്ടു. 

കടലാക്രമണം രൂക്ഷമായതിനാല്‍ ഈ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ദൂരം കടല്‍ ഭിത്തിയാണ് തകര്‍ന്നത്. പത്തോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കടലാക്രമത്തില്‍ തകര്‍ന്ന കടല്‍ ഭിത്തികള്‍ പുന:സ്ഥാപിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. 

കടലാക്രമണം രൂക്ഷമായ കോട്ടിക്കുളം-തൃക്കണ്ണാട് പ്രദേശങ്ങള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) സന്ദര്‍ശിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ കൂടെയുണ്ടായിരുന്നു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.