Latest News

തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കണം: എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: കനത്ത കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന് കുണ്ടുംകുഴിയുമായി ഗതാഗതം ദു:സ്സഹമായ റോഡുകള്‍ അറ്റകുറ്റ പ്രവര്‍ത്തി നടത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു. 

കാസര്‍കോട് ജില്ലയിലെ ദേശീയപാതയും പൊതുമരാമത്ത് റോഡുകളും തകര്‍ന്നുകിടക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പല റോഡുകളും കുണ്ടും കുഴിയുമായി മാറിയതിനാല്‍ നിത്യേന വാഹനാപകടങ്ങള്‍ സംഭവിക്കുന്നു.

ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി അധികൃതര്‍ കേബിളുകളും പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി വെട്ടിപൊളിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കത്തതിനാല്‍ ദുരിതം ഇരട്ടിയായിരിക്കുകയാണ്.
തകര്‍ന്നുകിടക്കുന്ന മുഴുവന്‍ റോഡുകളും ഗതാഗത യോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.