കാഞ്ഞങ്ങാട്: ഭര്‍തൃമതി പിഞ്ചുമക്കളെയും കൂട്ടി കാമുകനോടൊപ്പം ഒളിച്ചോടി. സൗത്ത്ചിത്താരിയിലെ കൊവ്വലി ല്‍ കെ ഖാദറിന്റെ ഭാര്യ പടന്നക്കാട് സ്വദേശിനി കെ പി റജീന(28)യാണ് മക്കളായ ഫനാന്‍(5), ഷമാസ്(രണ്ടര) എന്നിവരെയും കൊണ്ട് കാമുകനായ സൗത്ത് ചിത്താരിയിലെ ഫയാസിനോടൊപ്പം ഒളിച്ചോടിയത്. ഖാദറിന്റെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ റജീന മക്കളെയും കൂട്ടി വെളളിയാഴ്ച ഉച്ചയോടെ പോലീസ് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് റജീനയെയും മക്കളെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കി.
ഫയാസിനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് റജീന കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് റജീനയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. മക്കളെയും കൊണ്ട് റജീന വീണ്ടും കാമുകനോടൊപ്പം പോയി. ജൂലായ് 4 ന് രാവിലെ 10 മണിയോടെയാണ് സിമന്റ്‌ലോഡിങ്ങ് തൊഴിലാളിയായ ഖാദറിന്റെ ഭാര്യ റജീനയെയും രണ്ട് മക്കളെയും കാണാതായത്. ഖാദര്‍ രാവിലെ പിള്ളേര്പീടികയില്‍ സിമന്റ് ലോഡിംങ് ജോലിക്ക് പോയിരുന്നു. വൈകുന്നേരം 4 മണിയോടെ ഖാദര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ റജീനയെയും മക്കളെയും കാണാനില്ലായിരുന്നു.
അയല്‍വാസികളോട് ഖാദര്‍ അന്വേഷിച്ചപ്പോള്‍ റജീന മക്കളെയും കൊണ്ട് പടന്നക്കാട്ടെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതാണെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് ഖാദര്‍ റജീനയുടെ വീട്ടിലും ബന്ധു വീടുകളിലുമെല്ലാം അന്വേഷിച്ചെങ്കിലും ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പലയിടങ്ങളിലും അന്വേഷിച്ചിട്ടും റജീനയെയും മക്കളെയും കുറിച്ച് യാതൊരു സൂചനയും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഖാദര്‍ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് അന്വേഷണം നടത്തുന്നതിനിടെ റജീനയും മക്കളും ഹാജരാവുകയായിരുന്നു. ഫയാസിനെ രണ്ട് വര്‍ഷത്തോളമായി തനിക്ക് പരിചയമുണ്ടെന്നും നാലുമാസക്കാലമായി തങ്ങള്‍ പ്രണയത്തിലാണെന്നും റജീന പോലീസിലും കോടതിയിലും മൊഴി നല്‍കി. സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മക്കളെയും കൊണ്ട് ഇറങ്ങിയ റജീന ഫയാസിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് റജീനയും ഫയാസും എറണാകുളത്തുള്ള ഫയാസിന്റെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. പിന്നീട് ഫയാസിന്റെ കാസര്‍കോട്ടെ സുഹൃത്തിന്റെ വീട്ടിലും തങ്ങി. പടന്നക്കാട് പള്ളി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും സാധനങ്ങള്‍ എടുത്ത് കൊണ്ട് പോകണമെന്ന് ഖാദര്‍ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് റജീന ക്വാര്‍ട്ടേഴ്‌സിലെത്തുകയും സാധനങ്ങള്‍ മാറ്റിയ ശേഷം പോലീസില്‍ ഹാജരാവുകയുമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment