Latest News

കാസര്‍കോടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ യോജിച്ചു നില്‍ക്കണം

സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണം: പി കരുണാകരന്‍ എം.പി
കാസര്‍കോട്: കാസര്‍കോട് യുവാവിനെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കാരണവുമില്ലാതെ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് പി. കരുണാകരന്‍ എം.പി. കുറച്ചു കാലങ്ങളായി കാസര്‍കോട് പൊതുവെ ശാന്തമായ അന്തരീക്ഷമാണ് നിലനിന്നത്. എന്നാല്‍ ഈ സംഭവം മറ്റു വഴികളിലേക്ക് വളരാതിരിക്കാന്‍ അധികൃതര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. കുറ്റവാളികളെ അറസ്റ്റു ചെയ്യുകയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക എന്നുള്ളതുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യെമന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പോലീസിന്റെ സത്വരമായ നടപടികളാണ് ആവശ്യം. ഈ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവാവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയണം. നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകരാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും ശ്രമിക്കണമെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പി. കരുണാകരന്‍ അഭ്യര്‍ത്ഥിച്ചു.

സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ യോജിച്ചു നില്‍ക്കണം - എസ്.വൈ.എസ്
കാസര്‍കോട്: ജില്ലയില്‍ കുഴപ്പങ്ങള്‍ക്ക് വിത്തുപാകാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ എല്ലാ വിഭാഗവും ജാഗ്രത പുലര്‍ത്തണമെന്നും സമാധാനം വീണ്ടെടുക്കാന്‍ എല്ലാവരും യോജിച്ച് നിസല്‍ക്കണമെന്നും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസ്താവിച്ചു. 
കഴിഞ്ഞ ദിവസം നഗരത്തില്‍ ഒരു ചെറുപ്പക്കാരന്‍ സമൂഹിക ദ്രോഹികളുടെ കുത്തേറ്റ് മരിച്ചത് നാടിന് മൊത്തം കളങ്കമാണ്. അക്രമികള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും യോജിച്ച് നല്‍ക്കണം. ഇതിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ആരെയും അനുവദിച്ചു കൂടാ.
നാട്ടില്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നില്‍ യതാര്‍ത്ഥ മതവിശ്വാസികളല്ല. കുഴപ്പമുണ്ടാക്കാന്‍ വഴി നോക്കി നില്‍ക്കുന്നവരാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. ഇത്തരം മാനവീക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മത രാഷ്ടീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് പള്ളങ്കോട് ആവശ്യപ്പെട്ടു.


സമാധാനന്തരീക്ഷം സഹിക്കാന്‍ കഴിയാത്തവര്‍ സംഘര്‍ഷങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു: ഖമറുദ്ദീന്‍

കാസര്‍കോട്: കഴിഞ്ഞ കുറച്ചുകാലമായി കാസര്‍കോട്ട് തുടര്‍ന്നുപോന്ന സമാധാനന്തരീക്ഷം സഹിക്കാന്‍ കഴിയാത്തവരാണ് സംഘര്‍ഷങ്ങള്‍ക്ക് ചരടുവലിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ പ്രസ്താവിച്ചു.
വര്‍ഗ്ഗീയ വാദികള്‍ വിഷം ചീറ്റി വികൃതമാക്കിയ മണ്ണില്‍ അടുത്തകാലത്തായി സമാധാനത്തിന്റെ നല്ല ദിനങ്ങളായിരുന്നു. വര്‍ഗ്ഗീയതയും മുതലെടുപ്പും മാത്രം ശീലിച്ചവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വ്വം നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിനുവേണ്ടി പാവം ഒരു ചെറുപ്പക്കാരന് ജീവന്‍ തന്നെ നഷ്ടപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
നിരപരാധികള്‍ക്കുപോലും രക്ഷയില്ലാതാവുന്നത് അങ്ങേയറ്റം ആശങ്കാജനകമായ കാര്യമാണെന്നും ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

കൊലയാളികളെ പിടികൂടണം: എ. അബ്ദുര്‍ റഹ്മാന്‍
കാസര്‍കോട്: മീപ്പുഗുരിയിലെ സാബിത്തിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളേയും ഉടനടി പിടികൂടാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. നിരപരാധികളെ കൊലക്കത്തിക്കിരയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നശക്തികളെ തിരിച്ചറിയാനും അവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും മുഴുവന്‍ ജനാധിപത്യശക്തികളും മുന്നോട്ടുവരണം.

മധൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ കൊലയാളികളുടെയും ഗുണ്ടാസംഘങ്ങളുടെയും താവളമായി മാറിയിരിക്കുന്നു. മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘ് പരിവാര്‍ സംഘടനകളുടെയും ഭൂമാഫിയകളുടേയും സാമ്പത്തിക ബലത്തിലാണ് മുഴുവന്‍ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്ന പ്രദേശമായി കാസര്‍കോട് മാറിയിരിക്കുന്നു.

കൊലയാളികള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കും സാമ്പത്തിക സഹായവും സംരക്ഷണവും നല്‍കുന്ന സംഘടനകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചാല്‍ കാസര്‍കോടിന്റെ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും.

നിരപരാധികളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന സംഭവം പൂര്‍ണമായും ഒഴിവാക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നും അബ്ദുല്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.