Latest News

കട്ടക്കാലില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ അക്രമിച്ചു

മേല്‍പറമ്പ്: കട്ടക്കാലില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ അക്രമിച്ചു. ബഷീറിന്റെ മകന്‍ ഷഹീനിനെയാണ് മറ്റൊരു ബൈക്കിലെത്തിയ സംഘം ബ്‌ളൈഡ് കെണ്ട് മുറിവേല്‍പ്പിച്ചത്. പരിക്കേറ്റ ഷഹീനിനെ മേല്‍പറമ്പിലെ കളനാട് നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു.

ഷഹീന്റെ വലതു കൈക്കാണ് പരിക്കേററത്. ആക്ടിവ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷഹീനിനെ കട്ടക്കാല്‍ ഇറക്കത്തിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്തുടര്‍ ശേഷം അക്രമിക്കുകയായിരുന്നു. അക്രമത്തിനിടയില്‍ഷഹീന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷഹീന്‍. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.