ബഷീറിന്റെ വിഖ്യാതകൃതിയായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളില്‍ ഒന്നായ ചാമ്പമരമാണ് സ്കൂളിലെ ഔഷധത്തോട്ടത്തില്‍ ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.രവീന്ദ്രന് വരുംതലമുറയ്ക്ക് കുളിരും തണുപ്പുമേകാന്‍ നട്ടുപിടിപ്പിച്ചത്.
സ്വാര്‍ഥമായ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവണതകള്‍ക്കെതിരെ കൈകോര്‍ക്കുവാന്‍ ബഷീറിന്റെ പ്രകൃതി സ്നേഹം കരുത്തുപകരണം എന്നും അനുസ്മരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
പ്രധാനാധ്യാപിക എം.സുമതി, പി.പ്രകാശന്,എന്‍.റസിയ എന്നിവര്‍ സംസാരിച്ചു. ജി.മറിയാമ്മ,കെ.സജിത,വി.കെ ബാലാമണി, ശ്രീന, രജനി, രാഹുല്‍ ഉദിനൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment