കാസര്‍കോട്: ഒരു വിഭാഗം തൊഴിലാളി യൂണിയനുകളോട് മമതയും മറ്റൊരു വിഭാഗത്തോട് ശത്രുതയും പുലര്‍ത്തി തൊഴിലാളി ക്ഷേമ നടപടികളില്‍ വ്യത്യസ്ത മുഖം പ്രകടിപ്പിക്കുന്ന ജില്ലാ ക്ഷേമനിധി ഓഫീസറുടെ നയം തിരുത്തിയില്ലെങ്കില്‍ ശക്തമായ തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എസ്.ടി.യു. നിര്‍ബന്ധിതമാകുമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ എസ്.ടി.യു. ജില്ലാ കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.
മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് യഥാര്‍ത്ഥ തൊഴിലാളികള്‍ക്കുപോലും ക്ഷേമനിധി അംഗത്വം നിഷേധിക്കുകയാണ് നിലവിലെ ജില്ലാ ഓഫീസറെന്ന് യോഗം കുറ്റപ്പെടുത്തി.
ശക്തമായ മഴയിലും കാറ്റിലും കൃഷി നാശവും വീട് നാശവും നേരിട്ടവര്‍ക്ക് ആവശ്യമായ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഹസൈനാര്‍ തളങ്കര അധ്യക്ഷത വഹിച്ചു.
സംസ്ഥാന എസ്.ടി.യു. വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.പി.കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എ.കെ. കുഞ്ഞാമു സ്വാഗതം പറഞ്ഞു. കെ.പി. മുഹമ്മദ് അഷ്‌റഫ്, ശംസുദ്ദീന്‍ ആയിറ്റി, ബി.കെ. അബ്ദുസ്സമദ്, ബി.പി. മുഹമ്മദ്, ലത്തീഫ് പാണലം, ഇബ്രാഹിം എതിര്‍ത്തോട്, ഹനീഫ ചെങ്കള, അബ്ദുല്‍ ഖാദര്‍ ആദൂര്‍, മുഹമ്മദ് പാവൂര്‍, ഷെരീഫ് പൊവ്വല്‍, ബഷീര്‍ തളങ്കര, അബ്ദുല്‍ റഹ്മാന്‍ ബംബ്രാണ, സൈനുദ്ദീന്‍ തുരുത്തി, ഇബ്രാഹിം നാരമ്പാടി, അബ്ദുല്‍ റഹ്മാന്‍ കടമ്പള, ഉമ്മര്‍ കാഞ്ഞങ്ങാട്, എല്‍.കെ. ഇബ്രാഹിം കാഞ്ഞങ്ങാട് പ്രസംഗിച്ചു.
സംസ്ഥാന,ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്ത എ.അബ്ദുല്‍ റഹ്മാന്‍, സി.പി.കുഞ്ഞഹമ്മദ്, കെ.പി. മുഹമ്മദ് അഷ്‌റഫ്, ശംസുദ്ദീന്‍ ആയിറ്റി, ബി.കെ. അബ്ദുസമസ്ദ, ബി.പി. മുഹമ്മദ് എന്നിവരെ യോഗത്തില്‍ ശാളണിയിച്ച് ആദരിച്ചു.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment