ഇസ്ലാമാബാദ് : റമാദാനോടനുബന്ധിച്ചു ടിവി പരിപാടികള്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ പാകിസ്താന്‍ ടെലിവിഷന്‍ ആരംഭിച്ച റിയാലിറ്റി ഷോ വിവാദമാകുന്നു.
മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് അനാഥക്കുട്ടികളെ സൗജന്യമായി നല്‍കുകയാണ് ഇതിലൂടെ. ഇതുവരെ രണ്ടു കുട്ടികളെ ദമ്പതിമാര്‍ക്കു കൈമാറിയെന്നാണ് വാര്‍ത്തകള്‍.
പരിപാടിയുടെ അവതാരകനായ ആമിര്‍ ലിയാഖത്ത് ഹുസൈന്‍ ആണ് ലൈവ് പരിപാടിയില്‍ കുഞ്ഞുങ്ങളെ കൈമാറിയത്. ചപ്പുചവറുകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയേയാണ് കൈമാറുന്നതെന്നു കഴിഞ്ഞുപോയ എപ്പിസോഡുകളിലൊന്നില്‍ കുഞ്ഞിനെയും കൈയിലെടുത്ത് ഹുസൈന്‍ പ്രഖ്യാപിച്ചിരുന്നു.
കുഞ്ഞിനെ ചാരിറ്റി സംഘടന കണ്ടെടുക്കുകയായിരുന്നു. റിയാസ് ഉദ്ദിന്നിനും ഭാര്യക്കുമാണ് കുഞ്ഞിനെ നല്‍കിയത്. കഴിഞ്ഞ പതിനാലു വര്‍ഷമായി കുഞ്ഞുങ്ങളില്ലാത്ത വിഷമത്തിലായിരുന്നെന്നും അതിന് ടിവി പരിപാടിയിലൂടെ അറുതിയായെന്നും ദമ്പതികള്‍ പറഞ്ഞു. കുഞ്ഞിന് ഫാത്തിമ എന്ന പുതു പേരിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഛിപ്പ വെല്‍ഫെയര്‍ അസോസിയേഷനാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തിയത്. ഇവരുടെ ഔദ്യോഗിക അനുമതിയോടെയാണ് കുഞ്ഞിനെ കൈമാറിയത്.
ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി കുട്ടികള്‍ തങ്ങളോടൊപ്പം കഴിയുന്നുണ്ടെന്ന് അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു. ഇതേ ദമ്പതികള്‍തന്നെ നേരത്തേ കുഞ്ഞിനായി സമീപിച്ചിരുന്നൈന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, റമദാന്‍ മാസമെത്തിയതോടെ ചാനല്‍ റേറ്റിംഗ് കൂട്ടാനുള്ള സര്‍ക്കസാണ് ഇതെന്നാണ് വിമര്‍ശനം. മറ്റു ടിവി പരിപാടികളിലും വമ്പിച്ച സമ്മാനങ്ങളാണ് നല്‍കുന്നത്. കര്‍ക്കശ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പാകിസ്താനില്‍ വിവാഹേതര ബന്ധങ്ങള്‍ക്കു കര്‍ക്കശ വിലക്കുണ്ട്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാലും കടുത്ത ശിക്ഷ ലഭിക്കും.

എങ്കിലും നൂറുകണക്കിനു കുട്ടികളാണ് ഉപേക്ഷിക്കപ്പെടുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളാണ് ഇതിലേറെയും. ഭാവിയില്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു വിലയിരുത്തിയാണ് പെണ്‍കുട്ടികളെ ഉപേക്ഷിക്കുന്നത്.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment