തിരുവനന്തപുരം: പന്ത്രണ്ട് ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി പൊലീസിൽ ചെറിയ അഴിച്ചുപണി നടത്തി. തൃശൂർ ക്രൈംബ്രാഞ്ച് സംഘടിത കുറ്റകൃത്യ വിഭാഗത്തിൽ നിന്ന് എൻ.എൻ.പ്രസാദിനെ എറണാകുളം റൂറൽ നാർകോട്ടിക് സെല്ലിൽ നിയമിച്ചു. അവിടെ നിന്ന് സാബു പി.ഇടിക്കുളയെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. സ്ഥാനക്കയറ്റം ലഭിച്ച ആർ.സുധാകരൻ പിള്ളയെ തൃശൂർ ക്രൈംബ്രാഞ്ചിൽ നിയമിച്ചു.
പത്തനംതിട്ട ക്രൈംബ്രാഞ്ചിലെ വി.ഡി.വിജയനെ വയനാട് ക്രൈംബ്രാഞ്ച് സി.ഐ.ഡിയിലേക്കും അവിടെ നിന്ന് എ. ഷെരീഫുദ്ദീനെ ഷൊർണൂർ ഡിവൈ.എസ്.പിയായും നിയമിച്ചു.
കാസർകോട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.തന്പാനെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയാക്കി. തിരുവനന്തപുരത്ത് ഇക്കണോമിക് ഒഫൻസ് വിംഗിൽ നിന്ന് വി.രാധാകൃഷ്ണപിള്ളയെ കൊട്ടാരക്കരയിലേക്ക് മാറ്റി.
കാസർകോട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.തന്പാനെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയാക്കി. തിരുവനന്തപുരത്ത് ഇക്കണോമിക് ഒഫൻസ് വിംഗിൽ നിന്ന് വി.രാധാകൃഷ്ണപിള്ളയെ കൊട്ടാരക്കരയിലേക്ക് മാറ്റി.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗിലെ പി.സി. വേണുഗോപാലിനെ നെടുമങ്ങാട് ഡിവൈ.എസ്.പിയാക്കി. കൽപ്പറ്റ ഡിവൈ.എസ്.പി എസ്.പ്രഭാകരനെയും വയനാട് ഡിവൈ.എസ്.പി കെ.ബി. ജീവാനന്ദനെയും പരസ്‌പരം മാറ്റി. കാസർകോട് ക്രൈം ഡിറ്റാച്ച്മെന്റിലെ കെ.വി. രഘുരാമനെ കാസർകോട് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിലേക്ക് മാറ്റി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ വി.ശ്യാംകുമാറിനെയും തൊടുപുഴ വിജിലൻസിലെ പി.ടി. കൃഷ്ണൻകുട്ടിയെയും പരസ്‌പരം മാറ്റിനിയമിച്ചു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment