Latest News

മന്ത്രിസഭാ പുനഃസംഘടന ഉടന്‍ : മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ , അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നല്‍കുമോ എന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാവും. എന്നാലതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിച്ചായിരിക്കും പുന:സംഘടന- അദ്ദേഹം പറഞ്ഞു. യുഎന്‍ പുരസ്‌ക്കാരം നേടിയതിനുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള ഹൗസില്‍ സുരക്ഷ ശക്തമാക്കിയതിന് കാരണങ്ങളുണ്ട്. എന്നാല്‍ കേരള ഹൗസിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ സംഭവം അന്വേഷിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമദ് പട്ടേലുമായും, പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിയുമായും പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

സംഘടനാപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞതെങ്കിലും കേരളത്തിലെ കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിരിക്കുമെന്നാണ് വിലിയിരുത്തപ്പെടുന്നത്. ഡല്‍ഹിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിള കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.