കോഴിക്കോട്: സിനിമ-സീരിയല്‍ നടി പ്രിയങ്ക ആത്മഹത്യചെയ്ത കേസില്‍ പ്രതിയായ കാമുകന്‍ പിടിയിലായി. താമരശ്ശേരി സ്വദേശി റഹീമാ(36)ണ് സംഭവത്തിന് രണ്ടുവര്‍ഷത്തിനുശേഷം പിടിയിലായത്.
ദുബായില്‍നിന്ന് വിമാനമാര്‍ഗം മുംബൈയിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ കേസന്വേഷണം നടത്തിയ ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
2011 നവംബര്‍ 26-നാണ് വയനാട് പടിഞ്ഞാറത്തറ മെച്ചന പാത്തിക്കല്‍ പ്രേമചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ പ്രിയങ്ക (21) മരിച്ചത്. വിവാഹ വാഗ്ദാനം ചെയ്ത് ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് കേസ്. അശോകപുരത്തുള്ള ഫ്‌ളാറ്റിലാണ് ഇവര്‍ ആത്മഹത്യചെയ്തത്. ഗള്‍ഫിലായിരുന്ന റഹീം ഫോണിലൂടെ നടത്തിയ സംഭാഷണം ആത്മഹത്യയ്ക്ക് പ്രേരണയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. തുടര്‍ന്ന് എപ്പോഴെങ്കിലും രാജ്യത്ത് എത്തുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയിരുന്നു.
ദുബായില്‍ ഒരു കേസില്‍ കുടുങ്ങി രണ്ടുവര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീം കഴിഞ്ഞദിവസമാണ് ജയില്‍മോചിതനായത്. തുടര്‍ന്ന് ഇന്ത്യയിലേക്ക് വിമാനം കയറ്റിവിടുകയായിരുന്നു. ക്രൈംഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല. പ്രതിയെ കോഴിക്കോട്ട് എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തും.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment