ബോവിക്കാനം: മുസ്ലിം ലീഗ് നേതാക്കളായ മുളിയാര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ടുമായ ബി.ഉമറും ബി.സുലൈമാനും ഉന്നതമായ പൊതുപ്രവര്‍ത്തനത്തിന് മാതൃകയാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബി.ഉമര്‍, ബി.സുലൈമാന്‍ അനുസ്മരണവും ഉന്നതവിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ദാനചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ.ബി ഷാഫി അധ്യക്ഷത വഹിച്ചു. ജില്ല വൈസ്പ്രസിഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. കെ.ബി മുഹമ്മദ് കുഞ്ഞി, എം.കെ അബ്ദുല്‍ റഹ്മാന്, ഷരീഫ് കൊടവഞ്ചി, അഷ്റഫ് എടനീര്‍, ഗഫൂര്‍ ബാലനടുക്ക, മൊട്ട അബ്ദുള്ള, വി.കെ ഹംസ ആലൂര്, അബ്ബാസ് കൊളച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, ബാത്തിഷ പൊവ്വല്‍, പി.അസൈനാര്‍ പ്രസംഗിച്ചു.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment