കാസര്‍കോട്: അന്ത്യപ്രവാചകരെ അവഹേളിക്കുന്ന തരത്തില്‍ ഫേസ് ബുക്കില്‍ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിനെതിരേ ജില്ലയില്‍ പ്രതിഷേധം വ്യാപകമാകുന്നു. സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകുന്നേരം കുമ്പളിയില്‍ മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
ഫേസ് ബുക്കില്‍ പ്രചരണം നടത്തിയതിന് കുമ്പള പോലീസ് കേസെടുത്തിരുന്നു. കേസിലെ പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയത്.
അതിനിടെ പ്രകടനത്തിന് ശേഷം വ്യാപകമായ കല്ലേറുണ്ടായി. വാഹനങ്ങള്‍ക്കും മറ്റുമാണ് കല്ലേറുണ്ടായത്. ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത്.
രാത്രി ഉദുമ ടൗണിലും ഒരു കൂട്ടം യുവാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി.
VIDEO
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment