കാസര്‍കോട്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ കൂട്ടായ്മകള്‍ ഉപയോഗിച്ചു നടത്തുന്ന വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എസ്എസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഊഹാപോഹങ്ങള്‍ പരത്തി സാമൂദായിക ധ്രൂവീകരണം നടത്തി പലരും മുതലെടുപ്പിനു ചിലര്‍ ശ്രമിക്കുകയാണ്.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ഉള്ളടക്കം നീരീക്ഷിക്കാനും നടപടിയെടുക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപകമാക്കണം. സൈബര്‍ സെല്ലും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചു ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയാറാവണമെന്നും എസ്എസ്എഫ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സെക്രട്ടറി സി.എന്‍. ജഅ്ഫര്‍, സിദ്ധീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, ജമാലുദീന്‍ സഖാഫി, അബ്ദുള്‍ റഹീം സഖാഫി, സ്വലാഹദീന്‍ അയൂബി, സി.എം. റഫീഖ് സഖാഫി എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment