തിരുവനന്തപുരം: മത്സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ള വായ്പ തുക ബാങ്കില്‍ നിന്നും എടുത്ത് മടങ്ങിയ സഹകരണ സംഘം പ്രസിഡന്റില്‍ നിന്നും 36, 45,000 രൂപ ബൈക്കിലെത്തി തട്ടിപ്പറിച്ച സംഘത്തെ പിടികൂടി. സംഘത്തിലെ നാലു പേരാണ് പിടിയിലായത്. പ്രതികൾ അന്യസംസ്ഥാനക്കാരാണ്. ബംഗാള്‍ ജാര്‍ഖണ്ഡ് സ്വദേശികളായ രാകേഷ്(38), അനീഷ്(25), മാലിക് സിങ്(37), ചന്ദ്രൻ(35) എന്നിവരാണ് പിടിയിലായത്. കോവളത്ത് സ്വകാര്യ ഹോട്ടലിന് സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്തിന് സമീപത്തു നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ആയൂര്‍വേദ കോളേജിന് മുന്നില്‍ എം.ജി.റോഡില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു കവർച്ച. കരുംകുളം മത്സ്യതൊഴിലാളി സഹകരണ സംഘത്തിലെ പണവുമായി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു പ്രസിഡന്റ് യേശുരാജനില്‍ നിന്നും ബൈക്കിലെത്തിയ സംഘം പണം തട്ടിപ്പറിച്ച് കടന്നത്. നഗരം മുഴുവൻ അരിച്ചുപെറുക്കിയ പൊലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളിലാണ് സംഘത്തിലെ നാലു പേരെ പിടികൂടിയത്. ഇവരില്‍ നിന്നും പണത്തിന്റെ ഏറിയ പങ്കും കണ്ടെത്തി.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment