കാഞ്ഞങ്ങാട്: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്നാരോപിച്ചു കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അതിയാമ്പൂര്‍ ചിന്മയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി സൗഫാന്‍ ഫാത്തിമയേയാണ് കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുട്ടി ബഹളം വച്ചതിനാല്‍ സംഘം രക്ഷപ്പെടുകയായിരുന്നു.
വ്യാജഡോക്ടര്‍ കേസിലെ പ്രതി തന്‍വീറിന്റെ സഹോദരിയാണ് സൗഫാന്‍ ഫാത്തിമ. സംഭവവുമായി ബന്ധപ്പെട്ടു സൗഫാന്‍ ഫാത്തിമയുടെ മാതാവ് സഫീന കൊടുങ്ങല്ലൂര്‍ സ്വദേശികളായ നാലു പേര്‍ക്കെതിരെയാണ് പരാതി നല്‍കി. ഫാത്തിമയുടെ സഹോദരന്‍ തന്‍വീര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ ഷാലിമയെ ഡോക്ടര്‍ ചമഞ്ഞു വിവാഹം ചെയ്ത സംഭവത്തില്‍ കേസ് നിലവിലുണ്ട്.
എംഎസ് ഓര്‍ത്തോ സര്‍ജനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്‍വീര്‍ അഹമ്മദ് കോയമ്പത്തൂരില്‍ ക്ലിനിക്കല്‍ സൈക്കോളജി വിദ്യാര്‍ഥിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചത് ഒരു വര്‍ഷം മുമ്പാണ്. 334 പവന്‍ സ്വര്‍ണാഭരണവും 42 ലക്ഷം രൂപയും രണ്ടു രത്‌നമോതിരങ്ങളും രത്‌ന ബ്രേസ്‌ലറ്റും റാഡോ വാച്ചും ലാപ്‌ടോപ്പുമൊക്കെ വാങ്ങിയാണ് തന്‍വീര്‍ യുവതിയെ വിവാഹം ചെയ്തത്.
എംഎസ് ഓര്‍ത്തോ സര്‍ജനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്‍വീര്‍ അഹമ്മദ് കോയമ്പത്തൂരില്‍ ക്ലിനിക്കല്‍ സൈക്കോളജി വിദ്യാര്‍ഥിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചത് ഒരു വര്‍ഷം മുമ്പാണ്. 334 പവന്‍ സ്വര്‍ണാഭരണവും 42 ലക്ഷം രൂപയും രണ്ടു രത്‌നമോതിരങ്ങളും രത്‌ന ബ്രേസ്‌ലറ്റും റാഡോ വാച്ചും ലാപ്‌ടോപ്പുമൊക്കെ വാങ്ങിയാണ് തന്‍വീര്‍ യുവതിയെ വിവാഹം ചെയ്തത്.
തന്‍വീര്‍ പത്താംക്ലാസ്‌പോലും പാസാവാത്ത യുവാവാണെന്നു മനസിലാക്കിയ യുവതി പിന്നീട് പോലീസിനെ സമീപിക്കുകയും ഭര്‍ത്താവിനു പുറമെ മാതാപിതാക്കളായ ഷാഹുല്‍ ഹമീദ് താഹ, സഫീന, മകള്‍ സല്‍മ, സല്‍മയുടെ ഭര്‍ത്താവ് ഷമ്മി മജീദ് എന്നിവരെ പ്രതിചേര്‍ത്ത് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കുകയുംചെയ്തിരുന്നു. കേസില്‍ സല്‍മ ഒഴികെയുള്ള പ്രതികളൊക്കെ പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു.
മറ്റൊരു കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡിലായിരുന്ന സഫീന ബുധനാഴ്ചയാണ് ജാമ്യം നേടി കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയത്. സഫീനയുടെ ജാമ്യം റദ്ദാക്കി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കൊടുങ്ങല്ലൂര്‍ പോലീസിന്റെ അപേക്ഷയില്‍ കൊടുങ്ങല്ലൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് വിധി പറയാനിരിക്കെയാണ് കാഞ്ഞങ്ങാട്ട് അക്രമസംഭവം ഉണ്ടായത്.
എന്നാല്‍,കേസ് നടത്താന്‍ കൊടുങ്ങല്ലൂരില്‍ നിന്നെത്തിയയുവതിയേയും ബന്ധുക്കളേയും തന്‍വീറും സംഘവും ആക്രമിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment