ഉദുമ: ഉദുമയിലെ പുഷ്പലത ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് വെളളി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച രാത്രിയാണ് ഉദുമ മാര്‍ക്കററ് റോഡിലെ പുഷ്പലത ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് 3 കിലേ വെളളി ആഭരണങ്ങള്‍ കൊളളയടിച്ചത്.
ഡോഗ് സ്‌ക്വാഡും, വിരയടയാള വിദഗ്ദന്‍ നാരായണന്റെ നേതൃത്വത്തിലുളള സംഘവും തെളിവെടുപ്പ് നടത്തി. കാസര്‍കോട് നിന്നുമെത്തിയ പോലീസ് നായ അലക്‌സ് ജ്വല്ലറിയില്‍ നിന്നും മണം പിടിച്ച ശേഷം നേരെ ഓടിയത് ഉദുമ റെയില്‍വേ ഗേററിന് പടിഞ്ഞാര്‍ വശം നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തിന് അടുത്തേക്കും അവിടെ നിന്നും ബസ്സ് സ്റ്റോപ്പില്‍ പോയി നില്‍ക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുളള സംഘം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടവും പരിസരവും പരിശോധിച്ചു.
നീലേശ്വരം സി.ഐ സജീവും മോഷണം നടന്ന ജ്വല്ലറിയില്‍ പരിശോധന നടത്തി.
കളനാട് തൊട്ടിയിലെ ഗണേഷിന്റെ ഉടമസ്ഥതയിലുളളതാണ് കവര്‍ച്ച നടന്ന ജ്വല്ലറി.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment