കൊച്ചി: രണ്ടു 'രാജാക്കന്മാര്‍' വീണ്ടും കണ്ടുമുട്ടി. ഒരു വര്‍ഷം മുമ്പു തങ്ങളുടെ ക്ഷേമത്തിനുവേണ്ടി വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കി, തുടര്‍ന്നു ഘട്ടം ഘട്ടമായി അതു നടപ്പാക്കി തങ്ങള്‍ക്കു പിന്തുണയായ താരരാജാവിനു നന്ദിയര്‍പ്പിക്കാന്‍, ആദിവാസി ഗോത്രസമൂഹത്തിന്റെ രാജാവ് കോവില്‍മല രാജ മന്നാനാണ് എത്തിയത്. നടന്‍ മമ്മുട്ടിയുടെ സ്‌നേഹത്തിനും കരുതലിനും നിറഞ്ഞ മനസോടെ രാജാവ് നന്ദിയര്‍പ്പിച്ചു.മമ്മുട്ടി രക്ഷാധികാരിയായ കെയര്‍ ആന്‍ഡ് ഷെയര്‍ സംഘടനവഴിയാണ് മൂന്നാര്‍ കളക്കുടി ആദിവാസി ഗോത്രസമൂഹങ്ങളിലെയും വാല്‍പ്പാറയിലെയും മറ്റു സ്ഥലങ്ങളിലെയും വിവിധ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. പൂര്‍വികം എന്നു പേരിട്ട പദ്ധതിയിലൂടെ ആദിവാസി കുട്ടികള്‍ക്കു പഠനസഹായം, വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടന ആദിവാസി കുടികളില്‍ നടത്തിയിരുന്നു. കെയര്‍ ഷെയര്‍ സംഘടനയും മമ്മുട്ടിയും ആദിവാസികളുടെ ക്ഷേമത്തിനായി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നു കോവില്‍മല രാജ മന്നാന്‍ പറഞ്ഞു.
കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ പൂര്‍വികം പദ്ധതിയുടെ ഭാഗമായി വിവിധ ആദിവാസിമേഖലകളിലെ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന യൂണിഫോം വിതരണ പദ്ധതിയുടെ ഉദ്ഘാടനം മമ്മുട്ടി നിര്‍വഹിച്ചു. ആദിവാസി സമൂഹങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രചാരണങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ആവശ്യമാണെന്നു മമ്മുട്ടി ഓര്‍മിപ്പിച്ചു. ആദിവാസികളിലെ ലഹരി ഉപയോഗം വ്യാപകമാവുന്നതു നിയന്ത്രിക്കാനും ബോധവത്കരിക്കാനും അവിടെയുള്ളവര്‍ക്കു തന്നെയാണ് കൂടുതല്‍ ചെയ്യാനുള്ളത്. ആദിവാസികളുടെ ക്ഷേമത്തിനു സര്‍ക്കാര്‍ പദ്ധതികള്‍ മാത്രം പോര. ഓരോ വ്യക്തികളും തങ്ങള്‍ക്കാവുന്ന പിന്തുണ ഇക്കാര്യത്തില്‍ നല്‍കണം. ആദിവാസികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ക്കു കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ തുടക്കം കുറിക്കുമെന്നും സംഘടനയുടെ രക്ഷാധികാരി കൂടിയായ മമ്മുട്ടി പറഞ്ഞു.
ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രയാന യൂണിഫോം കമ്പനിയുടെയും മൂന്നാര്‍ ട്രൈബല്‍ പോലീസിന്റെയും സഹകരണത്തോടെയാണ് യൂണിഫോം വിതരണ പദ്ധതി നടപ്പാക്കുന്നത്. മൂന്നാര്‍ കളക്കുടി ആദിവാസി ഗോത്രസമൂഹങ്ങളിലെയും വാല്‍പ്പാറയിലെയും ആദിവാസി കുട്ടികള്‍ക്കുള്ള യൂണിഫോമുകള്‍ കോവില്‍മല രാജ മന്നാന്‍ മമ്മുട്ടിയില്‍ നിന്നു ഏറ്റുവാങ്ങി.
കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.മുരളീധരന്‍ എസ്എഫ്‌സി, മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, മാനേജിംഗ് ട്രസ്റ്റി റോയി മുത്തൂറ്റ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.വിജു ജേക്കബ്, മൂന്നാര്‍ ഡിവൈഎസ്പി പി.സജി, ബ്രയാന യൂണിഫോം മാനേജിംഗ് ഡയറക്ടര്‍ സജി, കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്, പി.ജോര്‍ജ്, സി.എന്‍ യോഷിത്, ബെന്നി പി.നായരമ്പലം, ബാബു അയ്യമ്പുഴ, കുര്യാക്കോസ് മംഗലശേരി, ഫൈസല്‍ ആലപ്പുഴ, സംവിധായകന്‍ മാര്‍ത്താണ്ഡന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മമ്മുട്ടി നായകനായവുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു 'രാജാക്കന്മാരുടെ' കൂടിക്കാഴ്ച.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mammooty, Thararajave, Gothrarajave

No comments:
Post a Comment