കാഞ്ഞങ്ങാട്: മകന്റെ കണ്‍മുന്നില്‍ പിതാവ് ബസിനും മതിലിനും ഇടയില്‍ കുടുങ്ങി മരിച്ചു. കാഞ്ഞങ്ങാട് എല്‍വി ടെമ്പിളിനു പിന്നിലുള്ള മൂകാംബിക ക്ഷേത്രത്തിനടുത്തു താമസിക്കുന്ന മഠത്തില്‍ കുഞ്ഞിക്കണ്ണന്‍(78) ആണു മരിച്ചത്. തെങ്ങുകയറ്റത്തൊഴിലാളിയാണ്. ശനിയാഴ്ച വൈകുന്നേരം നാലരയോടെ വീട്ടിലേക്കു പോകുമ്പോള്‍ കാഞ്ഞങ്ങാടു നിന്നും ജില്ലാ ആശുപത്രിയിലേക്കു പോകുന്ന സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിനു സൈഡ് കൊടുക്കുന്നതിനിടെ വഴിയാത്രക്കാരനായ കുഞ്ഞിണ്ണന്‍ ബസിനും മതിലിനും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കുഞ്ഞിക്കണ്ണന്‍ തല്‍ക്ഷണം മരിച്ചു.
ഇതേസമയം മകന്‍ അജയന്‍ തൊട്ടു എതിര്‍വശത്തെ കടയില്‍ നിന്നും പിതാവ് വീട്ടിലേക്കു പോകുന്നതു നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. അപകടത്തെതുടര്‍ന്നു കാഞ്ഞങ്ങാട്-കണ്ണൂര്‍ ദേശീയപാതയില്‍ അര മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ഭാര്യ: എ.വി.ജാനകി. മററുമക്കള്‍: അനിതകുമാരി, പുഷ്പ, ശ്രീലത, മിനി, ബിന്ദു, മരുമക്കള്‍: കൃഷ്ണന്‍, പ്രമോദ്.
ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment