Latest News

മുസ്ലിം പേര്: ബി.ജെ.പി എം.പിയെ ലണ്ടനില്‍ തടഞ്ഞുവെച്ചു

ദില്ലി: മുസ്ലിം പേരിനെ തുടര്‍ന്ന് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി വിദേശവിമാനത്താവളത്തില്‍ കുടുങ്ങി. ആസാദ് എന്ന പേരുള്ള ബി.ജെ.പി എം.പി കീര്‍ത്തി ആസാദാണ് ലണ്ടനിലെ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ആസാദ് എന്ന പേര് കണ്ടതോടെ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ തടഞ്ഞുവെച്ചത്.

ചോദ്യം ചെയ്യലിനായി രണ്ടു മണിക്കൂര്‍ തടഞ്ഞുവച്ച ശേഷമാണ് ഇന്ത്യയിലേക്കു പോകാന്‍ ആസാദിനെ അനുവദിച്ചത്. മുന്‍ ക്രിക്കറ്റ് താരം കൂടിയായ ആസാദിനെ വിമാനത്തില്‍ കയറാന്‍ അനുവാദം നല്‍കിയശേഷമാണ് തടഞ്ഞതെന്ന് അദ്ദേഹത്തിന്റെ സഹായി പറഞ്ഞു.

ആസാദിന്റെ ബാഗില്‍ നിന്ന് മലിനജലമടങ്ങിയ കുപ്പി വിമാനത്താവള ഉദ്യോഗസ്ഥര്‍ കണ്ടെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. കുപ്പിവെള്ളത്തില്‍ പെരുംജീരകവും ഏലത്തരിയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കുപ്പിയില്‍ സ്‌ഫോടകവസ്തുവാണെന്ന് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.