കാസര്‍കോട് : ചൂരി മീപ്പുഗിരിയിലെ ടി എ സാബിത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളെ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കാളിയങ്ങാട്ടെ വൈശാഖിനെയാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞത്. കേസിലെ ഒന്നാം പ്രതി അണങ്കൂര്‍ ജെ പി കോളനിയിലെ കെ അക്ഷയ് യെ സംഭവത്തിനിടയില്‍ തന്നെ തിരിച്ചറിഞ്ഞതിനാല്‍ പ്രഥമ വിവരറിപ്പോര്‍ട്ടില്‍ പേരി ഉള്‍പ്പെടുത്തിയിരുന്നു.
ഈ മാസം ഏഴിനു ഉച്ചയോടെ അണങ്കൂര്‍ ജെ പി കോളനിക്കു സമീപത്തെ മൈതാനത്തിനു സമീപത്താണ് സാബിത്ത് കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിനു ശേഷം കൊന്നക്കാട്ടെ ഒറ്റപ്പെട്ട ഒരു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പോലീസിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു.
ഇവര്‍ക്കു ഒളിവില്‍ പോകാന്‍ സഹായം ചെയ്തു കൊടുത്ത കൊന്നക്കാട് സ്വദേശിയേയും, കാസര്‍കോട് സ്വദേശിയേയും കണ്ടെത്താനുള്ള ശ്രമം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment