Latest News

കാളപ്പോര് മത്സരത്തിനിടെ ആക്രമണം; യുവതി ഗുരുതരാവസ്ഥയില്‍


മെല്‍ബണ്‍ : സ്‌പെയിനിലെ പംപ്ലോണയില്‍ നടന്ന കാളപ്പോര് മത്സരത്തില്‍ കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ യുവതി ഗുരുതരാവസ്ഥയില്‍. പോരിനൊരുങ്ങി നില്‍ക്കുന്ന ഭീകരന്‍ കാളകളെ അഴിച്ചു അതിനു പിന്നില്‍ ഓടുന്ന ഘട്ടമാണ് ചോരക്കളമായി അവസാനിച്ചത്.
പംപ്ലോണയിലെ സാന്‍ ഫെര്‍മിന്‍ ഉത്സവത്തിന്റെ അവസാന ദിവസമാണ് ഓസ്‌ട്രേലിയന്‍ യുവതിക്ക് കാളയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാളയുടെ ആക്രമണത്തില്‍ ഇവര്‍ക്ക് നെഞ്ചിനു ഗുരുതരമായി പരിക്കേല്‍ക്കുകയാണ് ചെയ്തത്. 23 കാരിയായ യുവതിയുടെ നിരവധി വാരിയെല്ലുകള്‍ തകരുകയും ശ്വാസകോശത്തിനും മറ്റും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വയറിലൂടെയും തോളിലൂടെയും തുടയിലൂടെയും മറ്റും കാളകളുടെ കൊമ്പുകള്‍ തുളച്ചു കയറുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 23 പേരെയാണ് കാളകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓടുന്നവര്‍ക്ക് രക്ഷപ്പെടുവാനായി പോലീസുകാര്‍ ഒരു ഗേറ്റ് തുറക്കുന്നതില്‍ വന്ന വീഴ്ചയാണത്രെ ഇത്രയധികം പേര്‍ക്ക് പരിക്കെല്‍ക്കുവാന്‍ കാരണം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.