Latest News

മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രത്യേക സഹായ പാക്കേജ് നടപ്പിലാക്കണം: എസ്.ടി.യു

കുമ്പള: തീരപ്രദേശങ്ങളില്‍ കുടില്‍കെട്ടി താമസിക്കുന്ന മുഴുവന്‍ തൊഴിലാളി കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ആരിക്കാടി കടവത്ത് യൂണിറ്റ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 

കാലവര്‍ഷക്കെടുതിമൂലവും രൂക്ഷമായ കടല്‍ക്ഷോഭം മൂലവും ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രത്യേക സഹായ പാക്കേജ് നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ബി.എ.ഹമീദ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം. കാത്തിം, സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എ. മുസ്തഫ മഞ്ചേശ്വരം, മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉമ്മര്‍ അപ്പോളോ, ആര്‍. മുഹമ്മദ്കുഞ്ഞി പ്രസംഗിച്ചു.
ഭാരവാഹികള്‍: എം. പള്ളിക്കുഞ്ഞി (പ്രസി.), എം. മുഹമ്മദ്കുഞ്ഞി, കുന്നില്‍ എം. മുഹമ്മദ്കുഞ്ഞി (വൈ.പ്രസി.), എ.കെ. ഖാത്തിം (ജന.സെക്ര.), എസ്.അബ്ദുല്‍ ഖാദര്‍, എം.അബ്ദുല്‍ റഹ്മാന്‍ (സെക്ര.), സി. ബഡുവന്‍കുഞ്ഞി (ട്രഷ.). 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.