Latest News

ലീഡര്‍ പഠിച്ച സ്‌കൂള്‍ സിപിഎം സ്വന്തമാക്കുന്നു

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ പഠിച്ച സ്‌കൂള്‍ വാങ്ങാന്‍ സിപിഎം ഒരുങ്ങുന്നു. ലീഡര്‍ പഠിച്ച ചിറയ്‌ക്കല്‍ രാജാസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഏഴരയേക്കര്‍ സ്‌ഥലവും പതിനാറു കോടി രൂപയ്‌ക്ക് സൊസൈറ്റി രൂപവത്‌കരിച്ച്‌ ഏറ്റെടുക്കാനാണ്‌ സി.പി.എം. ഒരുങ്ങുന്നത്‌.

കെ. സുധാകരന്‍ ചെയര്‍മാനായുള്ള കെ. കരുണാകരന്‍ സ്‌മാരക ട്രസ്‌റ്റ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ്‌ സി.പി.എമ്മിന്റെ നീക്കം. കെ. കരുണാകരന്‍ സ്‌മാരക ട്രസ്‌റ്റ് സ്‌കൂള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം അതിനടുത്തായി ഐ.ടി.പാര്‍ക്ക്‌ ഉള്‍പ്പടെയുള്ള പദ്ധതികളും തുടങ്ങാനുദ്ദേശിച്ചിരുന്നു. ഇതിനായി വിദേശത്തുനിന്നുള്‍പ്പെടെ ഫണ്ടും ശേഖരിച്ചിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കവെ സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയിലെ ചിലരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ്‌ ട്രസ്‌റ്റിന്‌ സ്‌ഥാപനങ്ങള്‍ കൈമാറുന്നത്‌ നിര്‍ത്തിവെച്ചത്‌.

സി.പി.എം നേതൃത്വം നല്‍കുന്ന കണ്ണൂര്‍ എഡ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ സ്‌കൂള്‍ വാങ്ങുന്നതിന്‌ ചിറയ്‌ക്കല്‍ കോവിലകം ക്ഷേമപരിരക്ഷണസമിതി പ്രസിഡന്റിന്‌ അപേക്ഷ നല്‍കിയിരിക്കുന്നത്‌.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.