Latest News

വീണ്ടും കിംഗ് ഖാനെന്നു ഷാരൂഖ്!

ചെന്നൈ എക്‌സ്പ്രസ് കളക്ഷന്‍ മൂന്നു ദിവസത്തിനകം 100 കോടി കടന്നു. 2010 ല്‍ ഗോല്‍ മാല്‍(117 കോടി), 2011ല്‍ സിംഗം(അജയ് ദേവഗണും കാജല്‍ അഗര്‍വാളും അഭിനയിച്ച)(140 കോടി). 2012 ല്‍ ബോല്‍ ബച്ചന്‍(100 കോടി)...ഈ നിരയിലേക്ക് 2013 ല്‍ ... ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ചെന്നൈ എക്‌സ്പ്രസ് എത്തുന്നു.

റിലീസ് ചെയ്തു മൂന്നു ദിവസത്തിനകം കളക്ഷന്‍ 100 കോടി കവിഞ്ഞു. ഇതോടെ രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സ്പ്രസ് റിലീസ് ചെയ്തു ചുരുങ്ങിയ ദിവസങ്ങള്‍ക്കകം കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. ഇന്ത്യയില്‍ 3500റും  വിദേശത്ത് 700 കേന്ദ്രങ്ങളിലുമായാണ് ചിത്രം റിലീസ് ചെയ്തത്.

വ്യാഴാഴ്ച പ്രിവ്യൂ പ്രദര്‍ശനത്തിലൂടെ 6.75 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. റിലീസ് ദിനമായ വെളളിയാഴ്ച 33.12 കോടി. ശനിയാഴ്ച 28.05 കോടി. ഞായറാഴ്ച 32.50 കോടി. ആകെ 100.42 കോടി. 70 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണച്ചെലവ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bolywood, Sharuk, Deepika, Movie, Chennai express

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.