Latest News

മഅ്ദനിക്ക് ജാമ്യമില്ല ; സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യമില്ല. ജാമ്യം നല്‍കാന്‍ അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ സ്വന്തം ചെലവില്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅദനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

മഅദനിക്ക് പതിനൊന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായ തുടര്‍ചികിത്സ സ്വീകരിക്കാന്‍ മഅദനി തയ്യാറായില്ലെന്നും വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ജാമ്യഹര്‍ജി പരിഗണിക്കവെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എല്ലാ ചികിത്സയും ഒരിടത്ത് ലഭ്യമാക്കണമെന്ന നിലപാടാണ് മഅദനി സ്വീകരിച്ചതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കൂടാതെ മദനിയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഇതിനകം 16 ലക്ഷം രൂപ ചിലവഴിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മദനിക്ക് ചികിത്സ നല്‍കിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ജാമ്യത്തിനായി സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.