Latest News

സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുത്തുവന്ന അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി

കാസര്‍കോട്: സ്‌കൂളുകളില്‍നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും മുങ്ങി സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുത്തുവന്ന അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. കാസര്‍കോട്ട് വിജിലന്‍സ് സി.ഐ. ഉണ്ണികൃഷ്ണന്റെയും കാഞ്ഞങ്ങാട്ട് സി.ഐ. സുധാകരന്റെയും നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ റെയ്ഡ് നടത്തിയത്.

കാസര്‍കോട് അണങ്കൂരിലെ ഇന്‍സ്‌പെയര്‍ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്തുവന്ന ബോവിക്കാനം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരധ്യാപകനെയും കാസര്‍കോട് കളക്ട്രേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും പിടികൂടി.

കാഞ്ഞങ്ങാട്ട് വണ്‍ സീറോ, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി ക്ലാസെടുത്തുവന്ന മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പിടികൂടിയിട്ടുണ്ട്. വിജിലന്‍സിന്റെ റെയ്ഡ് തുടരുകയാണ്. കാസര്‍കോട്, ചട്ടഞ്ചാല്‍ എന്നിവിടങ്ങളിലും റെയ്ഡ് നടത്തിവരികയാണ്. റെയ്ഡില്‍ പിടിയിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് സി.ഐ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, govt staff, Tution centre, vigilance

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.